February 8, 2026

•ഏബിൾ സി അലക്സ്

കോതമംഗലം : കോതമംഗലം വടാട്ടുപാറ യിൽ നിന്ന് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടി. വടാട്ടുപാറ എടത്തട്ടപ്പടി മാടവന സലീമിന്റെ വീട്ടിലെ കോഴിക്കൂടിനു സമീപത്ത് നിന്നുമാണ് വെള്ളിയാഴ്ച പുലർച്ചെ 4 മണി യോടെ പ്രശസ്ത പാമ്പ് പിടുത്ത വിദക്തൻ മാർട്ടിൻ മേക്കാമാലിൽ പാമ്പിനെ പിടികൂടിയത്.കുറച്ചു ദിവസങ്ങളായി പ്രദേശത്തെ പല വീടുകളിലെയും കോഴിക്കുഞ്ഞുകളെ  ഭക്ഷണമാക്കാൻ എത്തിയിരുന്ന വിരുതനെയാണ് മാർട്ടിൻ പിടികൂടിയത്. പിടികൂടിയ പെരുമ്പാമ്പിനു ഏകദേശം 40 കിലോ തൂക്കവും, 10 അടി നീളവും ഉണ്ടെന്ന് മാർട്ടിൻ പറഞ്ഞു. പാമ്പിനെ വനപാലകർക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!