February 8, 2026
Untitled-2.jpg

അടിമാലി: അടിമാലി ചാറ്റുപാറയിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ഭർത്താവ് തൂങ്ങിമരിച്ചു. ചാറ്റുപാറ പൊറ്റാസ്‌പടി സ്വദേശി ചിറമുഖം പത്രോസ് ആണ് തൂങ്ങിമരിച്ചത്. പത്രോസിന്റെ ആക്രമണത്തിൽ കഴുത്തിനും തലക്കും വെട്ടേറ്റ ഭാര്യ സാറാമ്മയെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടർന്നാണ് എഴുപത്തിരണ്ടുകാരനായ പത്രോസ് അറുപത്തഞ്ചുകാരിയായ ഭാര്യ സാറാമ്മയെ വെട്ടിപരുക്കേൽപ്പിച്ചതെന്നാണ് വിവരം.

കഴുത്തിനും തലക്കും പരിക്കേറ്റ സാറാമ്മ ബോധരഹിതയായി വീണതിനെ തുടർന്ന് മരിച്ചതായി കരുതി ഭർത്താവ് പത്രോസ് തൂങ്ങിമരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഇരുവരും ജോലിക്ക് എത്താത്തതിനെ തുടർന്ന് തൊഴിലുടമ അന്വേഷിച്ചത്തിയപ്പോഴാണ് മുറിക്കുള്ളിൽ ചോര വാർന്ന നിലയിൽ സാറാമ്മയെയും തൂങ്ങിമരിച്ച നിലയിൽ പത്രോസിനെയും കണ്ടെത്തിയത്. സാറാമ്മയെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

Advertisement

സംഭവത്തെ തുടർന്ന് അടിമാലി പോലീസ് സ്ഥലത്തെത്തി പത്രോസിൻ്റെ മൃതദേഹം മാറ്റുന്നതായി ബന്ധപ്പെട്ട തുടർ നടപടികൾ സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!