February 8, 2026
Untitled-3.jpg

ഇടുക്കി • രാജാക്കാടിന് സമീപം പന്നിയാർ കുട്ടിയിൽ ബൈക്ക് പാലത്തിനു താഴേക്ക് പതിച്ച് അപകടം കരിമ്പൻ സ്വദേശി സനീഷിനാണ് അപകടത്തിൽ പരിക്കേറ്റത്. ഇന്ന് രാവിലെ ഏകദേശം 10 മണിയോടെ പന്നിയാർകുട്ടിയിൽ നിന്നും ചെറിയ പാലത്തിലെ ഇറക്കമിറങ്ങി  പോത്തുപാറയിലേക്ക് പോകുകയായിരുന്നുസനീഷ്. ഇറക്കമിറങ്ങുന്നതിനിടെ നിയന്ത്രണം നഷ്ടമായ ബൈക്കിൽ നിന്നും പാലത്തിൽ നിന്നും സനീഷ് താഴേക്ക് പതിക്കുകയായിരുന്നു. ഉടനെ നാട്ടുകാർ ചേർന്ന് അടിമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. കരിമ്പനിൽ നിന്നും പനംകൊല വെട്ടുന്ന ജോലിക്കായി ഇവിടെ എത്തിയതായിരുന്നു എന്നാണ് വിവരം. ബ്രെക്ക് നഷ്ടമായതവാം അപകടകാരണമെന്നാണ് പ്രാഥമിക വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!