
ഇടുക്കി: ദുരൂഹസാഹ ചര്യത്തിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. തോപ്രാംകുടി ടൗണിൽ പലചരക്ക് കട നടത്തുന്ന പുത്തേട്ട് ഷാജിയുടെ ഭാര്യ ഷിജിയാണ്(45) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെ തോപ്രാംകുടിയിലെ വീട്ടിലായിരുന്നു സംഭവം. ഷിജിയുടെ നിലവിളികേട്ട് തൊട്ടടുത്ത്മുറിയിലുണ്ടായിരുന്ന മാതാവ് ഓടിയെത്തിയപ്പോഴാണ് ഷിജിയുടെ ശരീരംത്തിൽ തീ പടർന്നതായി കാണുന്നത്. മാതാവ് അലമുറയിട്ടതോടെ വഴിയാത്രികരും അയൽവാസികളും ഓടിയെത്തി തീയണച്ചെങ്കിലും അതീവ ഗുരുതരമായി പൊള്ളലേറ്റിരുന്നു.തുടർന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചരുന്നു.
സംഭവത്തിൽ മുരിക്കാശ്ശേരി പൊലീസ് സ്ഥലത്തെത്തി അന്വേക്ഷണം ആരംഭിച്ചു. മണ്ണ്ണ്ണയോ ടിന്നറോ പോലുള്ള ദ്രാവകമാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയാണോഅപകടമാണോയെന്ന് കൂടുതൽ അന്വേഷണവും പോസ്റ്റ് മോർട്ടം റിപ്പോർട്ടും ലഭ്യമായാലേ സ്ഥിരീകരിക്കാനാകൂ വെന്ന് പൊലീസ് പറയുന്നു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളേജ്മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മർച്ചന്റ് അസോസിയേഷൻ വനിതാ വിംഗ് തോപ്രാംകുടി യൂണിറ്റ് സെക്രട്ടറിയായിരുന്നു ഷിജി. വെൺമണി വള്ളി യോടത്ത് കുടുംബാംഗമാണ് ഷിജി. മക്കൾ: റോസ്മരിയ, കിരൺ, അന്ന മരിയ.