
ഇടുക്കി • വനഭൂമി പതിച്ചു നൽകിയിട്ടുള്ള 9[3] റൂളിൽ ഉൾപെടുന്ന ഭൂമിയിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്ന് കാഞ്ചിയാർ റേഞ്ചാഫീസിലെ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ 40 ഇഞ്ചോളം വലിപ്പമുള്ള തേക്കും, 45 ഇഞ്ചോളം വലിപ്പമുള്ള ഈട്ടിയും അത്രത്തോളം തന്നെയുള്ള ഈയൽവാകയും പിടിച്ചെടുത്തു.
കട്ടപ്പന പേഴുംകവലയിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നിരുന്നതും 9 [3] യിൽപ്പെട്ടതുമായ മരങ്ങളാണ് മുറിച്ചത്.
പേഴുംകവലയിൽ ഷൈജു,യേമ്പാലയിൽ രവീന്ദ്രൻ എന്നിവരുടെ പേരിൽ കേസെടുക്കുകയും ഒരു പിക്കപ് വാനും പെട്ടി ഓട്ടോയും കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

☎️9072542341
ഈട്ടി തടി സംഭവ സ്ഥലത്തുനിന്നും, തേക്കു തടി ഉരുപടികളാക്കിയ നിലയിൽ കട്ടപ്പന പേഴുംകവലയിലെ ഫർണീച്ചർ യൂണിറ്റിൽ നിന്നും പിടിച്ചെടുത്തു.
ഫോറസ്റ്റ്സ്റ്റേഷനിലേക്കു മാറ്റി. വാഹനം വിട്ടുനൽകണമെന്നാവശ്യ പെട്ട് കാഞ്ചിയാർ റേഞ്ച് ആഫീസിനുമുൻപിലെത്തിയ പെട്ടി ഓട്ടോയുടെ ഉടമ കൈയ്യിൽ കരുതിയിരുന്ന എക്കാലക്സ് വിഷം വായിലേക്കൊഴിച്ച് അത്മഹത്യക്കു ശ്രമിക്കുകയും തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥർ തന്നെ ഇയാളെ ആദ്യം കട്ടപ്പന സർക്കാർ ആശുപത്രിയിലും പിന്നീട് ഇടുക്കി മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു ഐസിയുവിൽ ആയിരുന്ന ഇയാൾ ഇപ്പോൾ അടുത്ത മൂന്നു ദിവസത്തെ നിരീക്ഷണത്തിലാണ്.
കാഞ്ചിയാർ കുമളി റേഞ്ചുകളുടെ പരിധി പൂർണമായും സിച്ച് ആറിൽ ഉൾപ്പെടുന്ന പ്രദേശങ്ങളാണ് കൂടാതെ വനഭൂമി പതിച്ചുനൽകപ്പെട്ട 9 [3] യിൽ ഉൾപെടുന്ന ഭൂമിയുമാണ് 9 [3] യിൽ പെടുന്ന ഭൂമിയിൽ കൃഷി ചെയ്യുവാനും, വീടുവയ്ക്‌കുവാനും മാത്രമേ അനുവാദമുള്ളൂ എന്നാൽ ഈ നിയമംഘംഘിക്കുന്നക്കിടി മാഫിയ ഗിരിവർഗ്ഗക്കാരുടെ ഭൂമിക്ക് വില്ലേജിൽ കരം അടക്കുന്ന രേഖകളുടേയും കൈയ്യിൽ ഫോട്ടോസ്റ്റാറ്റെടുത്ത് കരുതി വച്ചിട്ടുള്ള പഴയ പട്ടയത്തിൻ്റെ വ്യാജരേഖയുടെ മറവിലാണ് തടി കടത്തി വരുന്നത്.
ഇവർ നടത്തുന്ന കള്ളകളികൾക്ക് ഫോറസ്റ്റിലെ തന്നെ ഒരു പറ്റം ഉദ്യോഗസ്ഥർ കൂട്ടുനിൽക്കുന്നു എന്നത് ക്ഷേപവും കാലങ്ങളായുണ്ട്.
എന്തെങ്കിലും നടപടിക്കൊരുങ്ങുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുവാനും വ്യാജപ്രചരണവും വ്യാജപരാതികളും നൽകി സ്ഥലം മാറ്റുവാനും ചില ഉദ്ധ്യോഗസ്ഥ- തടി മാഫിയസംഘം തന്നെ ഇവിടങ്ങളിൽ വർത്തിച്ചുവരുന്നു.