February 7, 2026
rest
ബോട്ടിംഗ് അടക്കം ഇവിടെ ഫലപ്രദമായി നടന്നു വരുന്നു.

അടിമാലി: വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ചെങ്കുളത്ത് പണികഴിപ്പിച്ച വഴിയോര വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നടന്നു.
വെള്ളത്തൂവല്‍ പഞ്ചായത്ത് പരിധിയില്‍ നിരവധി വിനോദ സഞ്ചാരികള്‍ എത്തുന്ന ഇടങ്ങളില്‍ ഒന്നാണ് ചെങ്കുളം ഹൈഡ്രല്‍ ടൂറിസം പ്രോജക്റ്റ്. ബോട്ടിംഗ് അടക്കം ഇവിടെ ഫലപ്രദമായി നടന്നു വരുന്നു. ഇവിടെ എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് പ്രയോജനപ്രദമാകുംവിധമാണ് ഇതിനോട് ചേര്‍ന്ന് തന്നെ വഴിയോര വിശ്രമ കേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്.

Sponsored

പഞ്ചായത്ത് പരിധിയില്‍ വിനോദസഞ്ചാര മേഖലക്ക് കൈതാങ്ങാവുക എന്ന ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയിട്ടുള്ളത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജാന്‍സി ജോഷി വിശ്രമ കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 24 ലക്ഷത്തിലധികം രൂപ ചിലവഴിച്ചാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. ബോട്ടിന്റെ മാതൃകയിലാണ് വിശ്രമ കേന്ദ്രം നിര്‍മ്മിച്ചിട്ടുള്ളത്.

പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ആര്‍ ജയന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!