
കോതമംഗലം: മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും ഇതര ക്ലബ്ബുകളുടെയും സംയുക്ത ഉദ്ഘാടനം പൂർവ്വ വിദ്യാർത്ഥിയും കവിയുമായ ക്രിസ്റ്റി ഇലക്കണ്ണൻ നിർവഹിച്ചു.

4 – ക്ലാസിലെ പാഠപുസ്തകത്തിൽ ഇടം നേടിയ ‘നഞ്ച് ‘ എന്ന പരിസ്ഥിതി കവിതയുടെ രചയിതാവാണ് ക്രിസ്റ്റി ഇലക്കണ്ണൻ. സാമൂഹ്യപ്രസക്തിയുള്ള വിഷയങ്ങളെ അധികരിച്ച് ഗോത്ര ഭാഷയിൽ സാഹിത്യത്തിന് നൽകുന്ന സംഭാവനകളെ മാനിച്ച് ക്രിസ്റ്റി ഇലക്കണ്ണന് മാതൃ വിദ്യാലയം ആദരവ് നൽകി.

സ്കൂൾ മാനേജർ ബാബു കൈപ്പിള്ളിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രധാന അദ്ധ്യാപിക ബിന്ദു വർഗീസ് സ്വാഗതം ആശംസിച്ചു. വായന പക്ഷാചരണത്തിൽ കുട്ടികൾ വായിച്ചെഴുതിയ പുസ്തകങ്ങളുടെ ആസ്വാദനക്കുറിപ്പ് പതിപ്പിന്റെ പ്രകാശനം പ്രിൻസിപ്പൽ റവ.ഫാ. പൗലോസ് പി ഒ നിർവഹിച്ചു. പിടിഎ പ്രസിഡൻറ് സനീഷ് എ എസ് , ബോബി പി കുര്യാക്കോസ് , സുനിൽ ഏലിയാസ് , ശിഖ പോൾ എന്നിവർ സംസാരിച്ചു. അദ്ധ്യാപകനും നാടൻപാട്ട് കലാകാരനുമായ സനീഷ് എ നാടൻ പാട്ടിന്റെ താളത്തിൽ സദസ്സിനെ ആനന്ദത്തിൽ ആറാടിച്ചു.കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.