MA clg
'സുസ്ഥിര നിര്‍മ്മാണ സാമഗ്രികളും സാങ്കേതിക വിദ്യകളും' എന്ന പേരില്‍ അഞ്ച് ദിവസത്തെ പ്രൊഫഷണല്‍ ഡെവലപ്മെന്റ് പ്രോഗ്രാം നടക്കുന്നു.

കോതമംഗലം: ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നിക്കല്‍ ടീച്ചേഴ്സ് ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് (എന്‍ഐടിടിടിആര്‍), കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജ് ഓഫ് എന്‍ജിനീയറിംഗുമായി സഹകരിച്ച്, സുസ്ഥിര നിര്‍മ്മാണ സാങ്കേതികവിദ്യകളിലെയും പരിസ്ഥിതി ഉത്തരവാദിത്വത്തിലെയും ഏറ്റവും പുതിയ മുന്നേറ്റങ്ങള്‍ ഉപയോഗിച്ച് എഞ്ചിനീയറിംഗ് അധ്യാപകരെയും പ്രൊഫഷണലുകളെയും സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ ‘സുസ്ഥിര നിര്‍മ്മാണ സാമഗ്രികളും സാങ്കേതിക വിദ്യകളും’ എന്ന പേരില്‍ അഞ്ച് ദിവസത്തെ പ്രൊഫഷണല്‍ ഡെവലപ്മെന്റ് പ്രോഗ്രാം (പിഡിപി) 2025 ഡിസംബര്‍ 1 മുതല്‍ 5 വരെ നടക്കുന്നു.

നിര്‍മ്മാണ മേഖലയില്‍ പരിസ്ഥിതി സൗഹൃദ നവീകരണങ്ങള്‍ക്കായുള്ള ആവശ്യകത വര്‍ദ്ധിച്ചുവരുന്ന ഈ കാലഘട്ടത്തില്‍, ഗുണമേന്മയിലും ഉപയോഗത്തിലും വിട്ടുവീഴ്ച ചെയ്യാതെ പരിസ്ഥിതി ആഘാതം കുറയ്ക്കുന്ന വസ്തുക്കളിലേക്കും രീതികളിലേക്കുമുള്ള മാറ്റത്തിന് ഊന്നല്‍ നല്‍കേണ്ടത് അനിവാര്യമാണ്. കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിനും പ്രകൃതി വിഭവങ്ങള്‍ സംരക്ഷിക്കുന്നതിനും വ്യാവസായിക ഉപോല്‍പ്പന്നങ്ങള്‍, പുനരുപയോഗിച്ച അഗ്രഗേറ്റുകള്‍, ബദല്‍ സിമന്റുകള്‍, ഊര്‍ജ്ജ-കാര്യക്ഷമമായ സാങ്കേതികവിദ്യകള്‍, പ്രീഫാബ്രിക്കേഷന്‍, 3D പ്രിന്റിംഗ്, ഗ്രീന്‍ കോണ്‍ക്രീറ്റ് എന്നിവ ഉപയോഗിക്കുന്നതിന്റെ പ്രാധാന്യം തുടങ്ങിയവ ശില്‍പ്പശാലയില്‍ വിശദമായി ചര്‍ച്ച ചെയ്യപ്പെടും.

Sponsored

ശില്‍പ്പശാലയുടെ ഉദ്ഘാടനം എന്‍ഐടിടിടിആര്‍ കേരള സെന്റര്‍ മേധാവി ഡോ.ഇ.എസ്.എം. സുരേഷ് നിര്‍വഹിച്ചു. സുസ്ഥിരതയെ അവഗണിക്കാന്‍ കഴിയാത്ത യുഗത്തിലേക്ക് ലോകം പ്രവേശിക്കുകയാണെന്നും, കാര്‍ബണ്‍ ഉദ്വമനം, വിഭവ ശോഷണം, പാരിസ്ഥിതിക അസന്തുലിതാവസ്ഥ എന്നിവയ്ക്ക് നിര്‍മ്മാണ മേഖല ഗണ്യമായ പ്രാധാന്യം നല്‍കണമെന്നും അദ്ദേഹം തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന ഓരോ എഞ്ചിനീയറും ഭൂഗോളത്തിന്റെ കാവല്‍ക്കാരനാകണമെന്നും സുസ്ഥിര വസ്തുക്കളും സാങ്കേതിക വിദ്യകളും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിവില്‍ വിഭാഗം മേധാവി ഡോ. എല്‍സണ്‍ ജോണ്‍, പ്രൊഫ. ജോബി ജോര്‍ജ്, ഡോ. സച്ചിന്‍ പോള്‍, ഡോ. പോള്‍ ഷാജി എന്നിവര്‍ സംസാരിച്ചു.

വിവിധ എന്‍ജിനീയറിങ് കോളേജുകളിലെ അദ്ധ്യാപകര്‍, ഗവേഷകര്‍, വ്യവസായ പ്രൊഫഷണലുകള്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുക്കുന്ന പരിശീലന പരിപാടിയില്‍, ചെന്നൈയിലെ എന്‍ഐടിടിആറിലെ സിവില്‍ & എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയറിംഗ് വകുപ്പിലെ പ്രൊഫസ്സര്‍മാരായ ഡോ. ഇ.എസ്.എം. സുരേഷ്, ഡോ.കെ.എസ്.എ. ദിനേശ് കുമാര്‍, ഡോ. ജി. ജനാര്‍ദ്ദനന്‍ എന്നിവരാണ് ക്ലാസുകള്‍ നയിക്കുന്നത് .

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!