
കോതമംഗലം :കെ സ്മാർട്ടിലൂടെ വ്യാപാര സ്ഥാപനങ്ങൾക്കുള്ള ലൈസൻസ് ലഭ്യമാക്കുന്നതിനെപറ്റി വ്യാപാരികളെ ബോധവത്കരിക്കുന്നതിനായി പല്ലാരിമംഗലം ഗ്രാമപഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപന സമിതി പല്ലാരിമംഗലം യൂണിറ്റും സംയുക്തമായി അടിവാട് വ്യാപാരഭവനിൽ സംഘടിപ്പിച്ച കെ സ്മാർട്ട് ബോധവത്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡൻ്റ് ഖദീജ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമതി പല്ലാരിമംഗലം യൂണിറ്റ് പ്രസിഡൻ് എം എം അലിയാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ഇ കെ കൃഷ്ണൻകുട്ടി ബോധവത്കരണ ക്ലാസ് എടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഒ ഇ അബ്ബാസ്, അസിസ്റ്റൻറ് സെക്രട്ടറി എം എം നിസീമ, ക്ലാർക്ക് സിനി തോമസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വൈഷ്ണവ് പ്രസാദ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് ട്രഷറർ കെ ജെ ജോസ്, യൂത്ത് വിംഗ് നിയോജകമണ്ഡലം പ്രസിഡൻ്റ് പി എം ഷംജൽ എന്നിവർ പ്രസംഗിച്ചു.