
കോതമംഗലം: കനിവ് കോതമംഗലം ഏരിയ പ്രവർത്തകയോഗം ടി എം സ്മാരക ഹാളിൽ വച്ച് നടന്നു. കനിവ് ജില്ലാ സെക്രട്ടറി എം പി ഉദയൻ യോഗം ഉദ്ഘാടനം ചെയ്തു. സി പി എം കോതമംഗലം ഏരിയ സെക്രട്ടറി സഖാവ് കെ എ ജോയി യോഗത്തിൽ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡൻറ് ഖദീജ മൊയ്തീൻ, ജില്ലാ കമ്മിറ്റി അംഗം സിപിഎസ് ബാലൻ എന്നിവർ യോഗത്തിൽ സംസാരിച്ചു.

കനിവ് ഏരിയ എക്സിക്യൂട്ടീവ് അംഗം എസ് ഉദയൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി കെ കെ വർഗീസ് സ്വാഗതവും വൈ:ജയകുമാർ ബിന്ദു ജയകുമാർ നന്ദിയും പറഞ്ഞു.
ഇലക്ട്രിക്ക് പോസ്റ്റിൽ ഷോക്കേറ്റ് കിടന്ന വ്യക്തിയെ അധിസാഹസികമായി രക്ഷപ്പെടുത്തിയ കനിവ് വെസ്റ്റ് എൽ.സി അംഗം പ്രസാദിനെ യോഗത്തിൽ ജില്ല സെക്രട്ടറി ആദരിച്ചു. ഏരിയ കമ്മിറ്റി നേതൃത്വത്തിൽ ഡിസംബർ മാസത്തിൽ വോളണ്ടിയർ ട്രെയിനിങ് ട്രെയിനിങ് നടത്തുന്നതിനും പാലിയേറ്റീവ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും തീരുമാനിച്ചു.