
കോതമംഗലം: മഴയും തണുപ്പുമുള്ള കർക്കിടകത്തിൽ പച്ചമരുന്നുകളുടെ നീരു ചേർത്ത് തയാറാക്കുന്ന മരുന്നു കഞ്ഞി
മലയാളികളുടെ ആരോഗ്യ രഹസ്യമാണ്. ഔഷധകഞ്ഞിയുടെ പ്രാധാന്യം പുതുതലമുറക്ക് ബോധ്യപ്പെടുത്തുവാൻ
മാർ അത്തനേഷ്യസ് (ഓട്ടോണോമസ്) കോ ളേജിലെ സസ്യശാസ്ത്ര വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഔഷധക്കഞ്ഞി വിതരണവും, അവയുടെ ചേരുവകളുടെ പ്രദർശനവും പുതു തലമുറക്ക് വേറിട്ട അനു ഭവമാണ് സമ്മാനിച്ചത്. പല വിദ്യാർത്ഥികളും തങ്ങളുടെ ജീവിതത്തിൽ ആദ്യമായിട്ടാണ് കർക്കിടക കഞ്ഞി സേവിച്ചത് തന്നെ. പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, കോളേജിലെ വിവിധ വിഭാഗങ്ങളിലെ അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധിപ്പേരാണ് കർക്കടകക്കഞ്ഞി സേവിക്കാനും, ഇവയുടെ ചേരുവകളുടെ പ്രദർശനം കാണുവാനും, മനസിലാക്കുവാനും സസ്യ ശാസ്ത്ര വിഭാഗത്തിലേക്ക് കടന്നുവന്നത്. മികച്ച ജൈവ കർഷകനായ ചേലാട് തോപ്പിൽ വീട്ടിൽ രാജുവാണ് കർക്കട കക്കഞ്ഞിയുടെ പാചകം. സസ്യശാസ്ത്ര വിഭാഗം മേധാവി ഡോ. സിജു തോമസ് ടി,അധ്യാപകരായ ഡോ. അജി അബ്രഹാം, മെറിൽ സാറ കുര്യൻ, ഡോ. ശരത് ജി നായർ, ഡോ. അഖില സെൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.