February 8, 2026
Untitled-19.jpg

ഓണ നാളുകളിലെ തിരക്ക് പരിഗണിച്ച് അധിക സർവീസുകളുമായി കൊച്ചി മെട്രോ. സെപ്റ്റംബർ 2 മുതൽ 4വരെ രാത്രി 10.45 വരെ സർവീസ് നടത്തും. തിരക്കുള്ള സമയങ്ങളിൽ ആറ് അധിക സർവീസുകൾ നടത്താനാണ് തീരുമാനം.

Advertisement

വാട്ടർ മെട്രോ 10 മിനിറ്റ് ഇടവിട്ട് സർവീസുകൾ നടത്തും. അടുത്ത മാസം ഏഴാം തിയതി വരെ രാത്രി 9 മണി വരെ സർവിസ് നടത്തും.

Advertisement

ഓണത്തോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഹരിക്കാൻ ദക്ഷിണ റെയിൽവേയും 97-ഓളം പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ നഗരങ്ങളെ ബന്ധിപ്പിച്ചാണ് ഈ പ്രത്യേക ട്രെയിൻ സർവീസുകൾ. ഇതിന്റെ ഭാഗമായി മൂന്ന് പുതിയ സ്പെഷ്യൽ ട്രെയിനുകൾ കൂടി റെയിൽവേ അനുവദിച്ചു.

Advertisement

ചെന്നൈ സെൻട്രൽ – തിരുവനന്തപുരം നോർത്ത് വൺവേ എക്‌സ്പ്രസ് സ്പെഷ്യൽ, തിരുവനന്തപുരം നോർത്ത് – സൂറത്ത് വൺവേ എക്സ്‌സ്പ്രസ് സ്പെഷ്യൽ, മംഗലാപുരം സെൻട്രൽ – തിരുവനന്തപുരം നോർത്ത് എന്നിവയാണ് പുതുതായി അനുവദിച്ച ട്രെയിനുകൾ. ഈ സർവീസുകൾ ആഗസ്റ്റ് 31, സെപ്റ്റംബർ 1, 2 തീയതികളിൽ ലഭ്യമാകും. ഈ ട്രെയിനുകളിലേക്കുള്ള റിസർവേഷൻ നാളെ രാവിലെ എട്ടുമണി മുതൽ ആരംഭിക്കും.

Advertisement

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!