
കോലഞ്ചേരി: മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഡ്വാൻസ്ഡ് ഓർത്തോപീഡിക്സ് നടത്തിയ ‘ജോയിന്റ് ഫോർ ലൈഫ്” പരിപാടിയിൽ സന്ധി മാറ്റിവയ്ക്കലിനടക്കം വിധേയരായ 500ലേറെപ്പേർ പങ്കെടുത്തു. മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം ശിവദ നായർ വിശിഷ്ടാതിഥിയായിരുന്നു. മെഡിക്കൽ മിഷൻ സെക്രട്ടറിയും സി.ഇ.ഒയുമായ ജോയ്. പി. ജേക്കബ്, മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഓർത്തോപീഡിക് സർജറി വിഭാഗം മേധാവി ഡോ. സുജിത് ജോസ്, മെഡിക്കൽ കോളേജ് ഡീൻ ഡോ.കെ.കെ. ദിവാകർ, മെഡിക്കൽ സൂപ്രണ്ട് ഡോ.വർഗീസ് പോൾ, സ്ട്രാറ്റജിക് പ്ലാനിംഗ് ആൻഡ് മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. സോജൻ ഐപ്പ്, അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പ്രൊഫ.പി.വി. തോമസ് എന്നിവർ പ്രസംഗിച്ചു.
ഡോ. മെൽവിൻ ജോർജ്, ഡോ.ജെ. ആന്റണി, ഡോ. ബോബി പൗലോസ്, ഡോ. റെജോ വർഗീസ് എന്നിവർ ക്ലാസെടുത്തു.
ഒരു മാസത്തിനകം രജിസ്റ്റർ ചെയ്യുന്ന അർഹരായവർക്ക് സൗജന്യ ജോയിന്റ് റീപ്ലേസ്മെന്റുകൾ നടത്തുന്ന പദ്ധതി പ്രഖ്യാപിച്ചു. ഉപകരണങ്ങളുടെ ചെലവ് മാത്രമേ രോഗി വഹിക്കേണ്ടതുള്ളു.