February 8, 2026
sports

കോതമംഗലം :നാല് ദിവസം നീണ്ടുനില്‍ക്കുന്ന കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ കായിക മേളയ്ക്ക് തുടക്കമായി. 90 സ്‌കൂളുകളില്‍ നിന്നായി നിരവധി കായിക താരങ്ങള്‍ പങ്കെടുക്കുന്ന മത്സങ്ങള്‍ എം.എ കോളജ് ഗ്രൗണ്ടിലാണ് നടക്കുന്നത്.കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് ഓടെയാണ് പരിപാടികള്‍ ആരംഭിച്ചത്.

Sponsored

കോതമംഗലം നഗരസഭ ചെയര്‍മാന്‍ കെ കെ ടോമി ഉത്ഘാടനം ചെയ്തു വൈ. ചെയര്‍പേഴ്‌സണ്‍ സിന്ധു ഗണേഷന്‍ അധ്യക്ഷതവഹിച്ചു. നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ എ നൗഷാദ്, അഡ്വ. ജോസ് വര്‍ഗീസ്, നഗരസഭ പ്രതിപക്ഷനേതാവ് എ ജി ജോര്‍ജ്ജ് കോതമംഗലം എ ഇ ഒ സജീവ് കെ ബി , മാര്‍ ബേസില്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഫാദര്‍ പി ഒ പൗലോസ്, ഹെഡ്മിസ്ട്രസ് ബിന്ദു വര്‍ഗീസ്, സെന്റ് ആഗസ്റ്റിന്‍ ഹയര്‍ സെക്കന്ററി ഹെഡ് മിസ്ട്രസ് സിസ്റ്റര്‍ റിനി മരിയ, കോതമംഗലം വിദ്യാഭ്യാസ ഉപജില്ലാ കായിക മേള കണ്‍വീനര്‍ ജോര്‍ജ്ജ് ജോണ്‍, അധ്യാപക സംഘടനാ പ്രതി നിധി നിയാസ് മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Sponsored
Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!