
കോതമംഗലം : അടിമാലി-പത്താംമൈൽ ഭാഗത്ത് അടിമാലി നർക്കോട്ടിക് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കോതമംഗലം നെല്ലിക്കുഴി,ഇരമല്ലൂർ മങ്ങാട്ട് വീട്ടിൽ കുഞ്ഞു ബാവ മകൻ അബ്ബാസ് എം കെ (52)പിടിയിലായി.
KL 25 G 2921 മാരുതി സ്വിഫ്റ്റ് കാറിൽ കടത്തി കൊണ്ട് വന്ന 6.590 കിലോ ഗ്രാം കഞ്ചാവും, വാഹനവും എക്സൈസ് കസ്റ്റഡിയിൽ എടുത്തു. അടിമാലി മൂന്നാർ റൂട്ടിൽ പ്രൈവറ്റ് ബസ്സിൽ ചെക്കർ ജോലി ചെയ്ത് വരുന്നയാളാണ് അബ്ബാസ്. ഒഡീഷയിൽ നേരിട്ട് പോയി കഞ്ചാവ് വാങ്ങി അടിമാലി മേഖലയിൽ വിൽപ്പന നടത്തുന്നതിനായി കൊണ്ടുവരും വഴിയാണ് എക്സൈസ് പിടിയിലാകുന്നത്.
എക്സൈസ് ഇൻസ്പെക്ടർ രാഹുൽ ശശി , അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡുമാരായ ദിലീപ് എൻ കെ, ബിജു മാത്യു പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് നെൽസൻ മാത്യു സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ ലത്തീഫ്, യദുവംശരാജ്, മുഹമ്മദ് ഷാൻ, സുബിൻ പി വർഗ്ഗീസ്, അലി അഷ്കർ സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ നിതിൻ ജോണി എന്നിവർ ചേർന്ന സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.