
കോതമംഗലം: ഉപജില്ലയിലെ 96 സ്കൂളുകളിൽ നിന്നായി 5000ൽപ്പരം കുട്ടികൾ പങ്കെടുക്കുന്ന മേള നവംബർ 11 മുതൽ നാലു ദിവസങ്ങളിലായി നടക്കും.

കോട്ടപ്പടി മാർ ഏലിയാസ് സ്കൂൾ പ്രധാന വേദിയായിരിക്കും. സെന്റ് ജോർജ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, നോർത്ത് കോട്ടപ്പടി ഗവ. എൽപി സ്കൂൾ എന്നിവിടങ്ങളിലും മത്സരങ്ങൾ അരങ്ങേറും. പൈങ്ങോട്ടൂർ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനി അന്ന തോമസ് രൂപകല്പന ചെയ്ത ലോഗോയാണ് ഒന്നാം സ്ഥാനം നേടിയത്. യോഗത്തിൽ കോട്ടപ്പടി പഞ്ചായത്ത് പ്രസിഡന്റ് മിനി ഗോപി അധ്യക്ഷത വഹിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. നൗഷാദ്, കെ.വി. തോമസ്, എഇഒ കെ.ബി. സജീവ്, എച്ച്എം ഫോറം സെക്രട്ടറി വിൻസന്റ് ജോസഫ്, പബ്ലിസിറ്റി കണ്‍വീനർ റോയി മാത്യു, റ്റി.എ. അബൂബക്കർ, എം. നിയാസ്, സിജു ഏലിയാസ് എന്നിവർ പങ്കെടുത്തു.