Untitled.jpg

അടിമാലി: അടിമാലി പതിനാലാംമൈലിന് സമീപം കാറിന് പിറകിൽ കെ എസ് ആർ ടി സി ബസിടിച്ചപകടം. അടിമാലി ഭാഗത്തേക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസാണ് ഓട്ടത്തിനിടയിൽ മുൻപിലുണ്ടായിരുന്ന കാറിന്റെ പിറകുഭാഗത്തിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ നിന്നും പാതയോരത്തേക്ക് തെറിച്ച് നീങ്ങി.

Advertisement

അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല. ബസ് വന്നിടിച്ചതിനെ തുടർന്ന് കാറിന്റെ പിറകുഭാഗത്തിന് കേടുപാടുകൾ സംഭവിച്ചു. ഈ ഭാഗത്ത് വച്ച് കെ എസ് ആർ ടി സി ബസ് ബ്രേക്ക് ചെയ്‌തപ്പോൾ വാഹനം നിൽക്കാതെ വന്നതാണ് അപകടത്തിന് ഇടവരുത്തിയതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് തുടർ നടപടി സ്വീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!