
മൂവാറ്റുപുഴ: ക്രിസ്മസ്, ന്യൂ ഇയർ സ്പെഷ്യൽ വിനോദ യാത്രകൾ ഒരുക്കി മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ. 22 മുതൽ മലക്കപ്പാറ, ചതുരംഗപ്പാറ, മാമലക്കണ്ടം, മറയൂർ -കാന്തല്ലൂർ, വട്ടവട, അഞ്ചുരുളി- വാഗമൺ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കാണ് യാത്ര. കൂടാതം സീ അഷ്ടമുടി, സൈലന്റ് വാലി, കാഞ്ഞിരപ്പുഴ എന്നീ കേന്ദ്രങ്ങളിലേക്കും ട്രിപ്പ് ഉണ്ട്. മൂവാറ്റുപുഴ ഡിപ്പോയിൽ നിന്നുള്ള യാത്രകൾ പ്രധാനമായും വിനോദ സഞ്ചാര മേഖലയെ മാത്രം മുൻ നിർത്തിയാണ് ക്രമീകരിച്ചിരിക്കുന്നു. കൂടുതൽ അന്വേഷണങ്ങൾക്കും ബുക്കിംഗിനും: 9447737983, 8281083762