February 8, 2026
kochi dhanushkodi
30 അടി ഉയരത്തിലുള്ള റോഡിന്റെ പാർശ്വഭിത്തിയോടെപ്പമാണ് മണ്ണിടിഞ്ഞു വീണത്.

കൊച്ചി– ധനുഷ്കോടി ദേശീയപാതയിൽ പെരുവംമൂഴി പാലത്തിന് സമീപം മണ്ണിടിച്ചിൽ. ഒരാൾക്ക് ഗുരുതരമായി പരുക്കേറ്റു. ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരുന്ന ഭാഗത്താണ് മണ്ണിടിച്ചിൽ ഉണ്ടായത്. നിർമാണ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളിക്കു മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്.

ണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണുമാറ്റി തൊഴിലാളിയെ രക്ഷപ്പെടുത്തി ഉടനെ കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലേക്ക് മാറ്റി. ഇയാൾ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസുംസ്ഥലത്തെങ്കിലും അതിനു മുൻപേ തൊഴിലാളിയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചിരുന്നു. 30 അടി ഉയരത്തിലുള്ള റോഡിന്റെ പാർശ്വഭിത്തിയോടെപ്പമാണ് മണ്ണിടിഞ്ഞു വീണത്.

Sponsored
Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!