ഇടുക്കി : കട്ടപ്പന, മുളകരമേട്, എ കെ ജി പടി ടോപ്പ്, കാഞ്ഞിരത്തുംമൂട്ടിൽ
അശോകന്റെ മകൻ സുധീഷ് (28) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടർന്ന് കഴിഞ്ഞ രാത്രി സുധിഷിന്റെവീട്ടിൽ നടത്തിയ പരശോധനയിലാണ് 39.7 ഗ്രം എം. ഡി എം എ യുമായി യുവാവ് അറസ്റ്റിലായത്.

ബാംഗ്ലൂരിൽ നിന്ന് വില്പനക്കായി എം ഡി എം എ കേരളത്തിൽ എത്തിച്ചു വില്പന നടത്തുന്ന സംഘത്തിൽ പ്പെട്ട ഇയാളിൽ നിന്ന് എം ഡി എം എ വാങ്ങി ഉപയോഗിക്കുന്നവരിൽ നിന്നാണ് പോലീസിന് വിവരങ്ങൾ ലഭിച്ചത്. ഇയാളുടെ സംഘത്തിലെ കൂട്ടു പ്രതികൾക്കായി പോലീസ് വല വിരിച്ചിട്ടുണ്ട്. ഇവരെ പിടികൂടാനുള്ള എല്ലാ ശ്രമവും നടത്തി വരുകയാണെന്ന് കട്ടപ്പന ഡി വൈ എസ് പി പറഞ്ഞു.

ഇടുക്കി ജില്ലാ പോലീസ് മേധാവി സാബു മാത്യു ഐ പി എസിന്റെ നിർദേശത്തെ തുടർന്ന് കട്ടപ്പന ഡി വൈ എസ് പി. വി എ. നിഷാദ് മോന്റെ നേതൃത്വത്തിൽ കട്ടപ്പന സി ഐ റ്റി സി മുരുകൻ, എസ്. ഐ. ബേബി ബിജു,എസ് ഐ മഹേഷ്, എസ് സി പി ഓ മാരായ ജോബിൻ ജോസ്, അനുമോൻ അയ്യപ്പൻ, സിപിഒ മാരായ അൽബാഷ് , ബിജിൻ, സബീന, ജില്ലാ ഡാൻസാഫ് റ്റിം അംഗങ്ങൾ എന്നിവരുടെ നേതൃത്യത്തിൽ വീട്ടിൽ നടത്തിയ പരിശോധനയെ തുടർന്നാണ് പ്രതിയെ പിടികൂടുകയും 39.7ഗ്രം എം. ഡി. എം. എ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തത്. പ്രതിയെ ഇന്ന് ഉച്ചകഴിഞ്ഞു കോടതിയിൽ ഹാജരാക്കും.

