February 7, 2026
mac2
ഓസ്ട്രേലിയ,മെൽബൺ വി‌ക്ടോറിയ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും, ഫയർ റിസേർച്ച് ഗ്രൂപ്പ് ലീഡറുമായ ഡോ. പോൾ ജോസഫ് ക്ലാസ് നയിച്ചു.

കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ കെമിസ്ട്രി വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ ലിഥിയം അയൺ ബാറ്ററികളുടെ സാങ്കേതിക വിദ്യയെക്കുറിച്ചും, ഗുണങ്ങളെക്കുറിച്ചും വിദഗ്ധ പ്രഭാഷണം സംഘടിപ്പിച്ചു. ഓസ്ട്രേലിയ,മെൽബൺ വി‌ക്ടോറിയ യൂണിവേഴ്‌സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും, ഫയർ റിസേർച്ച് ഗ്രൂപ്പ് ലീഡറുമായ ഡോ. പോൾ ജോസഫ് ക്ലാസ് നയിച്ചു. ലിഥിയം അയൺ ബാറ്ററി സ്മാർട്ഫോൺ വിപണിയെ മാറ്റിമറിച്ചതും,ഇന്ന് സ്മാർട്ഫോണുകൾക്കും ഇലക്ട്രിക് കാറുകൾക്കും പുറമെ, സോളർ പാനലുകൾ ഉൾപ്പെടെ പാരമ്പര്യേതര ഊർജം ഉപയോഗിക്കുന്ന സങ്കേതങ്ങളെല്ലാം ആശ്രയിക്കുന്നത് ലിഥിയം അയൺ ബാറ്ററികളെ യാണെന്നും, വർഷങ്ങൾ കഴിയുന്തോറും ലിഥിയം അയൺ ബാറ്ററികളുടെ ഉൽപാദനം അനേകമടങ്ങു വർധിക്കുമെന്നാണു കണക്കുകൂട്ടലെന്നും അദ്ദേഹം പറഞ്ഞു.


സ്ഥിരമായി മൊബൈൽ ഫോണും, ലാപ്ടോപ്പുമെല്ലാം ചൂടാകുകയും, തീപിടിക്കുകയും ചെയ്യുന്നതിന്റെ കാരണങ്ങളെക്കുറിച്ചും, അവ കുറയ്ക്കുവാനുള്ള മാർഗത്തെക്കുറിച്ചും, ആധുനിക ഗവേഷണരംഗത്ത് ഇതു തടയുവാനായി നടക്കുന്ന ഗവേഷണ പ്രവർത്തനങ്ങളെക്കുറിച്ചുമെല്ലം ഡോ. പോൾ വിശദമായി സംസാരിച്ചു. അധ്യാപന രംഗത്ത് 59 വർഷം പിന്നിട്ട കെമിസ്ട്രി വിഭാഗം മുൻ മേധാവി പ്രൊഫ. ടി. വി ജേക്കബിനെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് ആദരിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ,കെമിസ്‌ട്രി വിഭാഗം മേധാവി ഡോ. അന്നു അന്ന വർഗീസ്, ഡോ. ജ്യോതി പി ആർ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!