
കോതമംഗലം: ലയൺസ് ക്ലബ്ബ് കോതമംഗലം ഈസ്റ്റിന്റെ പുതിയ ഓഫീസ് മലയിൽ കീഴ് അരമനപ്പടി ബൈപ്പാസ് റോഡിൽ ആര്യൻസ് ബിൽഡിംഗ്സിൽ പ്രവർത്തനം ആരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനo ആന്റണി ജോൺ എം.എൽ.എ. നിർവ്വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് ലൈജു ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ വാർഡ് കൗൺസിലർ റിൻസ് റോയി മുഖ്യ പ്രഭാഷണം നടത്തി. റീജിയൺ ചെയർ പേഴ്സൺ മാരായ കെ.സി. മാത്യൂസ്, എൽദോ ഐസക്, സെക്രട്ടറി ഗീരീഷ് കുമാർ, ട്രഷറർ ടോണി മാത്യു, പ്രസി. ഇലക്ട തങ്കൻ പി, മനീഷ്, ജോൺസൺ, സജീവ് കെ.ജി, ജി.രാജു, ബിനോയി തോമസ്, ഷാജികെ.ഒ, സാജു കെ.സി, ഷാജൻ വർഗീസ്,ഷാജൂ ആന്റണി,എന്നിവർ പ്രസംഗിച്ചു.