February 8, 2026
road kochi

തിരക്കേറിയ ജംക്‌ഷനിൽ അധികൃതരുടെ അനാസ്ഥയ്ക്ക് ഉത്തമ ഉദാഹരണമായി കിടന്ന കാനകളുടെ അപകടാവസ്ഥയിലായ മൂടികൾ ചുമട്ടുതൊഴിലാളികൾ മാറ്റി സ്ഥാപിച്ചു. വാഹനം കയറിയാണ് മൂടി തകർന്നത്. എൻഎച്ച്എഐ തിരിഞ്ഞു നോക്കാത്ത സാഹചര്യത്തിൽ മരട് നഗരസഭ ഇടപെടണമെന്ന് ആവശ്യം ഉയർന്നിരുന്നു. 

എന്നാൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് തങ്ങൾ മൂടി മാറ്റിയിട്ടതെന്ന് ചുമട്ടുതൊഴിലാളി പറഞ്ഞു. യൂണിയൻ കുണ്ടന്നൂർ യൂണിറ്റിലെ എം.വി.മധുവിന്റെ നേതൃത്വത്തിലാണ് മുന്നിട്ടിറങ്ങിയ തൊഴിലാളികൾ മുന്നിട്ടിറങ്ങിയത്. ആവശ്യം അറിയിച്ചപ്പോൾ തൊട്ടടുത്ത നിർമാണ സ്ഥലത്തുള്ളവർ കാനയ്ക്ക് സ്ലാബ് നിർമിച്ചു നൽകി. തൊഴിലാളികൾ ചേർന്ന് ഇന്നലെ സ്ഥാപിക്കുകയും, ഇളകിക്കിടന്ന മൂടികൾ നേരെയാക്കുകയും ചെയ്തു..

Sponsored
Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!