
തിരുവനന്തപുരം: കേരള സിവിൽ ഡിഫൻസ് വെൽഫയർ അസോസിയേഷൻ്റെ സംസ്ഥാനതല ലോഗോയുടെയും ഫ്ലാഗിന്റെയും പ്രകാശന കർമ്മം കൃഷി വകുപ്പ് മന്ത്രി പി.പ്രസാദ് നിർവഹിച്ചു.

സിവിൽ ഡിഫൻസ് അംഗങ്ങളുടെ ക്ഷേമത്തിനും സാംസ്കാരികവും ധർമ്മാർഥപരവുമായ ഉദ്ദേശലക്ഷ്യങ്ങളോട് കൂടിയാണ് അസോസിയേഷൻ്റെ പ്രവർത്തനം. ചടങ്ങിൽ
സംസ്ഥാന പ്രസിഡന്റ് സനിൽ.പി.ജോസഫ് അധ്യക്ഷത വഹിച്ചു.തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ജെ.അജിത്ത്,വൈസ് പ്രസിഡൻ്റ് വിജയ് ഗോപാൽ എന്നിവർ സംസാരിച്ചു.


