കോതമംഗലം: കറുകടത്ത് ഇന്നോവ കാറുമായി കൂടിയിടിച്ച ലോറി മറിഞ്ഞു. കാർ ഡ്രൈവർക്ക് പരിക്ക്. കറുകടം മൗണ്ട് കാര്‍മല്‍ കോളജിനു മുന്നിൽ ഇന്നലെ വൈകുന്നേരമായിരുന്നു അപകടം.
നിയന്ത്രണംവിട്ട് പാഞ്ഞുവന്ന കാര്‍ എതിര്‍ദിശയിലെത്തിയ ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെയും പൊടുന്നനെ ബ്രേക്ക് ചെയ്തതിന്റെയും ആഘാതത്തില്‍ ലോറി റോഡില്‍ മറിഞ്ഞു. കാര്‍ ഡ്രൈവർ കറുകടം സ്വദേശി മിഥുൻരാജിനാണ് അപകടത്തിൽ പരിക്കേറ്റത്.
തമിഴ്നാട്ടില്‍ നിന്ന് മുട്ടയുമായി വന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. നൂറുകണക്കിന് മുട്ടകള്‍ പൊട്ടി റോഡില്‍ ഒഴുകി. അഗ്നിരക്ഷാസേന എത്തിയാണ് റോഡ് ശുചീകരിച്ചത്. അപകടത്തെത്തുടര്‍ന്ന് ഏറെനേരം ഗതാഗത തടസമുണ്ടായി.
