February 7, 2026
mac20
എം. എ. ഇന്റർ നാഷണൽ സ്കൂളിൽ നിന്ന് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട കായിക പ്രതിഭകളും ആദരവ് ഏറ്റുവാങ്ങും.

കോതമംഗലം : മാർ അത്തനേഷ്യസ് സ്ഥാപനങ്ങളുടെ യശസ്സ് ഉയർത്തിയ അന്തർ ദേശീയ കായിക താരങ്ങൾക്കും, പരിശീലകർക്കും എം. എ. കോളേജ് അസോസിയേഷൻ ഒരുക്കുന്ന ആദരവ് ചടങ്ങ് ഡിസംബർ 23 ചൊവ്വാഴ്ച നടക്കും. കോളേജ് അസോസിയേഷന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് ചടങ്ങ്. രാവിലെ 10 ന് ഇൻഡോർ സ്റ്റേഡിയത്തിൽ അർജുന അവാർഡ് ജേതാവ് ജോസഫ് ജി അബ്രഹാം ഉദ്ഘാടനം ചെയ്യും.

എം. എ. കോളേജ് അസോസിയേഷൻ ചെയർമാൻ ഡോ. മാത്യൂസ് മാർ അപ്രേം മെത്രാപോലീത്ത അധ്യക്ഷത വഹിക്കും.അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, വൈസ് പ്രിൻസിപ്പൽ ഡോ. എബി പി വർഗീസ്, മുൻ പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ്, മുൻ കായിക വകുപ്പ് മേധാവി പ്രൊഫ. പി. ഐ ബാബു,പൂർവ വിദ്യാർത്ഥിയും, കായിക പരിശീലകനുമായ ദ്രോണാചാര്യ അവാർഡ് ജേതാവ് ടി പി. ഔസേഫ്, കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾജമ്പിൽ സ്വർണംനേടിയ, അർജുന അവാർഡ് ജേതാവ് എൽദോസ് പോൾ, കായിക വകുപ്പ് മേധാവി പ്രൊഫ. ഹാരി ബെന്നി ചെട്ടിയാംകുടിയിൽ എന്നിവർ സംസാരിക്കും.ഒളിമ്പ്യന്മാരായ അനില്‍ഡാ തോമസ്, ഗോപി ടി, അബ്ദുള്ള അബൂബക്കർ, മുഹമ്മദ്‌ അജ്മൽ തുടങ്ങി ലോക ചാമ്പ്യൻഷിപ്പുകളിലും, ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിലും, സാഫ് ഗെയിംസുകളിലും ദേശീയ ടീമിന്റെ ഭാഗമായിരുന്ന എം. എ. കോളേജിന്റെ 30 മുൻ അന്തർ ദേശീയ കായിക താരങ്ങളും,16 പരിശീലകരും, കൂടാതെ എം. എ. ഇന്റർ നാഷണൽ സ്കൂളിൽ നിന്ന് ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട കായിക പ്രതിഭകളും ആദരവ് ഏറ്റുവാങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!