കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിലെ ചരിത്ര വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “കയ്യെഴുത്തു ശാസ്ത്രം, ലിഖിത പഠനം, പ്രാചീന ലിപി ശാസ്ത്രം” തുടങ്ങിയ വിഷയങ്ങളിൽ ദ്വിദിന ശില്പശാല ആരംഭിച്ചു. ശില്പശാലയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ.മഞ്ജു കുര്യൻ നിർവഹിച്ചു.

പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളേജ് റിട്ട. ലൈബ്രേറിയൻ എസ്. അഴഗിരി, തഞ്ചാവൂർ തമിഴ് യൂണിവേഴ്സിറ്റി ഐസിഎച്ച്ആർ പ്രോജക്ട് ഫെലോ ഡോ. എസ്. രാജേന്ദു എന്നിവരാണ് ശില്പശാല നയിക്കുന്നത്.

കൈകൊണ്ട് എഴുതിയ താളിയോലകൾ, സാഹിത്യം, ലിപി, സംസ്കാരം എന്നിവ മനസിലാക്കുവാനും, പുരാതന ലിഖിതങ്ങളുടെ അർത്ഥവും, പ്രാധാന്യവും മനസിലാക്കുവാനും വിദ്യാർത്ഥികൾക്ക് ഈ ശില്പശാല കൊണ്ട് ഉപകരിക്കും.

ചരിത്ര വിഭാഗം മേധാവി ഡോ. ജാനി ചുങ്കത്ത്, അധ്യാപകരായ പ്രൊഫ. ബിൻസ് മാത്യു, ഡോ. രമ്യ കെ, റംല പി. എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകുന്നത്.

