February 7, 2026
vananirikshanam ma
സ്കൂൾ വിദ്യാർത്ഥികൾ, കോളേജിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ അധ്യാപകർ എന്നിവർ വാന നിരീക്ഷണത്തിൽ പങ്കെടുത്തു.

കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ ആസ്ട്രോണമി ക്ലബ്, ബ്രേക്ക്‌ത്രൂ സയൻസ് സൊസൈറ്റിയുമായി സഹകരിച്ച് ഫിസിക്സ്‌ വിഭാഗത്തിന്റെ നേതൃത്വത്തിൽ ജ്യോതിശാസ്ത്ര ക്ലാസും വാനനിരീക്ഷണവും സംഘടിപ്പിച്ചു. കെ. എസ്. ഹരികുമാർ, പി. പി. സജീവ്കുമാർ, പി. സി. തങ്കച്ചൻ, ആർ. കണ്ണൻ എന്നിവർ ജ്യോതിശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ട ക്ലാസുകൾ നയിച്ചു. ജ്യോതിശാസ്ത്രത്തിന്റെ അടിസ്ഥാന ആശയങ്ങളും വാനനിരീക്ഷണത്തിന്റെ പ്രായോഗിക വശങ്ങളും വിശദീകരിച്ച ക്ലാസുകൾ പങ്കെടുത്തവർക്കു ഏറെ അറിവേകുന്നതായിരുന്നു.

ഫിസിക്സ്‌ വിഭാഗം മേധാവി ഡോ. സ്മിത തങ്കച്ചൻ, അധ്യാപകരായ ഡോ. ദീപ എസ്, ഡോ. സനു മാത്യു സൈമൺ എന്നിവർ വിദ്യാർത്ഥികളുടെ സജീവ സഹകരണത്തോടെ പരിപാടി ഏകോപിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, സ്കൂൾ വിദ്യാർത്ഥികൾ, കോളേജിലെ വിവിധ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾ അധ്യാപകർ എന്നിവർ വാന നിരീക്ഷണത്തിൽ പങ്കെടുത്തു. തെളിഞ്ഞ ആകാശാവസ്ഥ ലഭ്യമായതിനാൽ ടെലിസ്കോപ്പിലൂടെ ചന്ദ്രൻ, വളയങ്ങളോടുകൂടിയ ശനി, വ്യാഴം എന്നിവ നിരീക്ഷിക്കുവാനും,വിവിധ നക്ഷത്രരാശികളും നെബുലകളും തിരിച്ചറിയാനും കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!