February 7, 2026
അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ സോഷ്യോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “സുസ്ഥിര കാലാവസ്ഥാ പ്രവർത്തനത്തിനായുള്ള സാമൂഹ്യ പരിസ്ഥിതി’ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു.

സംസ്ഥാന കാർഷിക വകുപ്പ് മുൻ ഉപഡയറക്ടർ ഫിലിപ്പ്‌ജി ടി. കാനാട്ടാണ് പ്രഭാഷണം നടത്തിയത്. സാമൂഹിക സംവിധാനങ്ങൾ, പരിസ്ഥിതി പ്രക്രിയകൾ, സ്ഥിരതയുള്ള ജീവിതരീതികൾ എന്നിവയെക്കുറിച്ചെല്ലാം അദ്ദേഹം തന്റെ പ്രഭാഷണത്തിൽ പറഞ്ഞു.

Sponsored

സാമൂഹ്യ ശാസ്ത്ര വകുപ്പ് മേധാവി ഡോ. ഡയാന മാത്യുസ് പരിപാടിക്ക് നേതൃത്വം നൽകി. അധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!