
എം.എ. കോളേജിൽ ബിരുദ വിദ്യാർത്ഥികൾക്ക് സംഘടിപ്പിച്ച ദീക്ഷാരംഭ് മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഉദ്ഘാടനം ചെയ്യുന്നു. ഡോ. രാജേഷ് കെ തുമ്പക്കര,ഡോ.ബിനു വർഗീസ്, ഡോ. ആശാ മത്തായി, ഡോ. മഞ്ജു കുര്യൻ, ഡോ. എബി പി വർഗീസ് എന്നിവർ സമീപം
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജിൽ ബിരുദ പ്രോഗ്രാമുകളിൽ പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ ക്ലാസ്സുകൾ ആരംഭിച്ചു. ആദ്യദിവസം ദീക്ഷാരംഭ് ആയി ആചരിച്ചു. ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ വിജ്ഞാനോത്സവം 2025ൻ്റെ സംസ്ഥാനതല ഉദ്ഘാടനത്തിൻ്റെ തൽസമയ പ്രദർശനം നടന്നു.
പ്രിൻസിപ്പൽ തെളിച്ച മെഴുകുതിരിയിൽനിന്ന് അധ്യാപകരും വിദ്യാർത്ഥികളും മെഴുകുതിരികൾ കൈമാറി തെളിച്ചാണ് യോഗം ആരംഭിച്ചത്.
മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ ഉദ്ഘാടനം നിർവഹിച്ച് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.നിരന്തര പരിശ്രമത്തിലൂടെ കാലത്തിൻ്റെ വെല്ലുവിളികളെ നേരിടാൻ സഹായിക്കുന്ന വിജ്ഞാന സമ്പാദനത്തിന് അദ്ദേഹം ആഹ്വാനം ചെയ്തു.
വൈസ് പ്രിൻസിപ്പൽ ഡോ. എബി പി. വർഗീസ്,അഡ്മിനിസ്ട്രേറ്റീവ് ഡീൻ ഡോ. സ്മിത തങ്കച്ചൻ, റിസർച്ച് ഡീൻ ഡോ. രാജേഷ് കെ. തുമ്പകര , അക്കാദമിക് ഡീൻ ഡോ. ബിനു വർഗീസ്, ഡീൻ ഓഫ് സ്റ്റുഡൻ്റ് അഫേഴ്സ് ഡോ. ആശാ മത്തായി എന്നിവർ സംസാരിച്ചു. ദീക്ഷാരംഭിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും മാതാപിതാക്കളും അടക്കം 1000 ൽ പരം ആളുകൾ പങ്കെടുത്തു.