
കോതമംഗലം: മാർ അത്തനേഷ്യസ് കോളേജിൽ ദ്വിദിന അന്തർദേശീയ സമ്മേളനത്തിന് തിരിതെളിഞ്ഞു.
പിലാനി ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിലെ എമിരറ്റസ് പ്രൊഫസർ ഡോ. രാമകൃഷ്ണ രാമനാഥ് സോണ്ടേ ഉദ്ഘാടനം നിർവഹിച്ചു. ശുദ്ധമായ പരിസ്ഥിതിക്കും സുസ്ഥിരമായ ഭാവിക്കും വേണ്ടി യുവതലമുറ അക്ഷീണം പ്രവർത്തിക്കണമെന്നും,
സുസ്ഥിര ഭാവിക്കായി പരിസ്ഥിതിയും, ഊർജ്ജവും സംരക്ഷിക്കണമെന്നും പുതുതലമുറയോട് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു.

എം. എ. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് അധ്യക്ഷത വഹിച്ചു.
കോളേജിലെ ഫിസിക്സ് വിഭാഗവും, റഷ്യയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളിഡ് സ്റ്റേറ്റ് കെമിസ്ട്രി ആൻഡ് മെക്കാനൊകെമിസ്ട്രി, സൈബീരിയൻ ബ്രാഞ്ച് ഓഫ് റഷ്യൻ അക്കാദമി ഓഫ് സയൻസും സംയുക്തമായാണ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്. പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ, വകുപ്പ് മേധാവി ഡോ. സ്മിത തങ്കച്ചൻ, ജപ്പാൻ സോഫിയ യൂണിവേഴ്സിറ്റി പ്രൊഫസ്സർ ഡോ. മസാഹിരോ ഫ്യൂജിറ്റ, സൈബീരിയൻ ബ്രാഞ്ച് ഓഫ് റഷ്യൻ അക്കാദമി ഓഫ് സയൻസ് , ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോളിഡ് സ്റ്റേറ്റ് കെമിസ്ട്രി ആൻഡ് മെക്കാനൊക്കെമിസ്ട്രി ഡെപ്യൂട്ടി ഡയറക്ടർ ഡോ. ടിക്കോവ് അലക്സാണ്ടർ ഇഗോവിച്, ഡിപ്പാർട്ടമെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ സയന്റിസ്റ്റ് ഡോ . രഞ്ജിത്ത് കെ. പൈ, കൺവീനർ ഡോ. ഫ്രാൻസിസ് സേവ്യർ പി. എ. എന്നിവർ സംസാരിച്ചു.