
കോതമംഗലം: കോതമംഗലം, മാർ അത്തനേഷ്യസ് (ഓട്ടോണമസ്) കോളേജിൻ്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി 10, 11, 12 ഗ്രേഡുകളിലെ സ്കൂൾ വിദ്യാർത്ഥികൾക്കായി നടന്ന ദ്വിദിന ഫെസ്റ്റ് സത്വ 2025 സമാപിച്ചു. മികച്ച പ്രകടനം നടത്തിയ സ്കൂളിനുള്ള അത്തനേഷ്യസ് ട്രോഫി 161 പോയിൻ്റുകൾ നേടിയ അങ്കമാലി, സെൻ്റ് പാട്രിക്സ് അക്കാദമിക്ക് ലഭിച്ചു. 85 പോയിൻ്റുകളോടെ തൊടുപുഴ, വില്ലേജ് ഇൻ്റർ നാഷണൽ സ്കൂളാണ് രണ്ടാം സ്ഥാനത്ത്. 63 പോയിന്റോടെ കോതമംഗലം എം.എ. ഇൻ്റർനാഷണൽ സ്കൂളിനാണ് പോയിൻ്റുനിലയിൽ മൂന്നാം സ്ഥാനം.
എസ്കേപ്പ് റൂം, മാനേജ്മെന്റ് മാസ്ട്രോ മത്സരം, മിസ്റ്ററി റൂം, ഡാൻസ് ടു ദി ബീറ്റ് ,ഫേസ് പെയിന്റിംഗ്, സ്പ്ലിറ്റ് ഡാൻസ് ചലഞ്ച്,ക്ലേ ക്രിയേഷൻസ്, ഓൺ ദി സ്പോട്ട് സ്പീച്ച് ചലഞ്ച് എന്നീ മത്സരങ്ങളാണ് സമാപന ദിവസം നടന്നത്.
30 സ്കൂളുകളിൽനിന്ന് 550 കുട്ടികളാണ് രണ്ടു ദിവസത്തെ മത്സരങ്ങളിൽ പങ്കെടുക്കാൻ മാർ അത്തനേഷ്യസ് കലാലയത്തിലെത്തിയത്.
ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന സമാപനയോഗത്തിൽ പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ സമ്മാനദാനം നിർവ്വഹിച്ചു. സമ്മാനവിതരണച്ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. എബി പി.വർഗീസ്, ഐ ക്യു എ സി കോർഡിനേറ്റർ ഡോ. മിന്നു ജെയിംസ്, വിവിധ ഡിപ്പാർട്ടുമെൻ്റുകളിലെ അധ്യാപകർ, എസ് ക്യു എ സി അംഗങ്ങൾ എന്നിവർ സംബന്ധിച്ചിച്ചു.മാർ അത്തനേഷ്യസ്(ഓട്ടോണമസ്) കോളേജിൽവച്ചു നടന്ന വിവിധ മത്സരങ്ങൾക്ക് 3 വിഭാഗങ്ങളിലായി 2.8 ലക്ഷം രൂപയാണ് സമ്മാനമായി നൽകിയത്.
കാറ്റഗറി 1 ൽ ഐഡിയത്തോൺ, എസ്കേപ്പ് റൂം ചലഞ്ച്, മിസ്ട്രി റൂം, ക്വിസ്, ഫുട്ബോൾ ടൂർണമെൻ്റ് തുടങ്ങിയ മത്സരങ്ങളിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 10000 രൂപ, 7500 രൂപ 5000 രൂപയും കാറ്റഗറി 2 ൽ ഫെയ്സ് പെയിന്റിംഗ്,സ്പ്ലിറ്റ് ഡാൻസ് ചലഞ്ച് എന്നീ മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 8000 രൂപ , 5000 രൂപ, 3000 രൂപയും കാറ്റഗറി 3 ൽ സ്മാർട്ട് ഫോട്ടോഗ്രാഫി,ക്ലേ ക്രിയേഷൻസ്, ഓൺ-ദി-സ്പോട്ട് സ്പീച്ച് ചലഞ്ച്, :(ഇംഗ്ലീഷ്), കാർട്ടൂൺ കാൻവാസ് തുടങ്ങിയ മത്സരങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങൾക്ക് യഥാക്രമം 5000 രൂപ,3000 രൂപ,2000 രൂപയും ആണ് സമ്മാനം നൽകിയത്.