
പുത്തൻകുരിശ് : ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസ്സേലിയോസ് തോമസ് പ്രഥമൻ ബാവായുടെ ദേഹ വിയോഗത്തെ തുടർന്ന് മറ്റൊരു ക്രമീകരണം ഉണ്ടാകുന്നതുവരെ കാതോലിക്കാ ബാവായ്ക്കടുത്ത ചുമതല മലങ്കര മെത്രാപ്പോലീത്ത അഭി. ജോസഫ് മോർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായ്ക്ക് നൽകി കൊണ്ട് പരി. പാത്രിയർക്കീസ് ബാവാ കല്പന പുറപ്പെടുവിച്ചു.
പരി. എപ്പിസ്കോപ്പൽ സുന്നഹദോസ് വിളിച്ചു കൂട്ടുവാനും. അദ്ധ്യക്ഷത വഹിക്കുവാനും ഉള്ള അധികാരവും കല്പനയിൽ നൽകിയിട്ടുണ്ട്. 2024 നവംബർ മാസം 02-ാം തീയതി No. El. 65/24-0 നമ്പർ കല്പ്പനയിലൂടെയാണ് പരി. പാത്രിയർക്കീസ് ബാവാ ഇക്കാര്യം അറിയിച്ചത്. പരി.സഭയിലെ അഭിവന്ദ്യരായ മെത്രാപ്പോലീത്താമാർക്കും ബഹു. പള്ളികൾക്കും പരി. പാത്രിയർക്കീസ് ബാവായുടെ കല്പന ഇതിനോടകം അയച്ച് കഴിഞ്ഞു.