
കോതമംഗലം :എൻ്റെ നാട് പെയിൻ & പാലിയേറ്റീവ് കെയർ ട്രസ്റ്റും തൊടുപുഴ സ്മിത മെമ്മോറിയൽ ഹോസ്പിറ്റലും കോതമംഗലം സെൻറ് അഗസ്റ്റിൻസ് ജിഎച്ച്എസ്എസ് പിടിഎയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് 2024 നവംബർ 3 ന് രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 1 മണി വരെ കോതമംഗലം സെൻറ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂളിൽ വച്ച് നടത്തപ്പെടും.

ക്യാൻസർ വിഭാഗം, ഹൃദ് രോഗ വിഭാഗം , അസ്ഥി വിഭാഗം ജനറൽ മെഡിസിൻ എന്നിവയാണ് പ്രധാന ചികിത്സ വിഭാഗങ്ങൾ. കൂടാതെ ഡയറ്റീഷൻ കൺസൾട്ടേഷൻ , ഫിസിയോതെറാപ്പി കൺസൾട്ടേഷൻ എന്നിവയും ഉണ്ടാകും.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി തൈറോയ്ഡ് , കൊളസ്ട്രോൾ ടെസ്റ്റുകളും ഇ സി ജി , മരുന്നുകൾ , പി എസ് എ & മാമോഗ്രാം ടെസ്റ്റുകൾക്കുള്ള കൂപ്പണുകൾ എന്നിവയും ലഭ്യമാകും. തുടർ ചികിത്സ് ആവശ്യമായിരുന്ന ആളുകൾക്ക് സാമ്പത്തിക ഇളവും ക്യാമ്പു വഴി ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കുവിൻ താല്പര്യമുള്ളവർ അഡ്വാൻസ് ബുക്കിങ്ങിനായി 7594045 755 , 858999 5060 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.