February 7, 2026
son and mom
കുഞ്ഞിന്റെ മൃതദേഹം കട്ടിലിലും ശിൽപ്പയുടേത് തൂങ്ങിനിൽക്കുന്ന നിലയിലുമായിരുന്നു.

തൃശൂർ: ആമ്പലങ്കാവിൽ അമ്മയെയും കുഞ്ഞിനെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കാനാട്ട് വീട്ടിൽ മോഹിത്തിന്റെ ഭാര്യ ശിൽപ (30), മകൻ അക്ഷയ് ജിത്ത് (5) എന്നിവരെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം കട്ടിലിലും ശിൽപ്പയുടേത് തൂങ്ങിനിൽക്കുന്ന നിലയിലുമായിരുന്നു.

കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്തു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽ യുവതിയുടെ ഭർത്താവും അമ്മയും ഉണ്ടായിരുന്നു. എന്നാൽ അസുഖത്തെ തുടർന്നു മോഹിത് മറ്റൊരു മുറിയിലാണ് ഉറങ്ങിയത്. പേരാമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!