മെഡിക്കൽ സിസ്റ്റേഴ്സ് ഓഫ് സെന്റ് ജോസഫ് (എം എസ് ജെ) സന്യാസിനീ സമൂഹത്തിന്‍റെ സുപ്പീരിയർ ജനറൽ മദർ ഫിലോമി (65) അന്തരിച്ചു. ഒരു മാസമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു.

മൃതദേഹം ബുധനാഴ്ച രാവിലെ 9 മുതൽ 9.30 വരെ ധർമഗിരി സെന്റ് ജോസഫ് ഹോസ്പിറ്റൽ ചാപ്പലിൽ. 10ന് കോതമംഗലം കോഴിപ്പള്ളിയിലുള്ള MSJ ജനറലേറ്റിൽ പൊതുദർശനത്തിന് വയ്ക്കും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മൃതസംസ്‌കാര ശുശ്രൂഷയുടെ ഒന്നാം ഭാഗം നിർവഹിക്കും.

തുടർന്ന് ഉച്ചകഴിഞ്ഞു 2 ന് കോതമംഗലം രൂപതയുടെ സിഞ്ചെല്ലൂസ് മോൺ. വിൻസെന്‍റ് നെടുങ്ങാട്ട് വിശുദ്ധ കുർബാന അർപ്പിച്ചു പ്രാർഥിക്കും. വൈകുന്നേരം 4മണി മുതൽ തങ്കളം എം എസ്ജെ സെന്‍റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിൽ പൊതുദർശനത്തിന് സൗകര്യമുണ്ടായിരിക്കുന്നതാണ്.

27-11-25 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 2ന് സെന്‍റ് ജോസഫ് പ്രൊവിൻഷ്യൽ ഹൗസിൽ കോതമംഗലം രൂപതാ അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവിന്റെയും, ബിഷപ്പ് എമരിറ്റസ് മാർ ജോർജ് പുന്നക്കോട്ടിലിൽ പിതാവിന്‍റെയും കാർമികത്വത്തിൽ വിശുദ്ധ കുർബാനയും, മൃതസംസ്‌കാര ശുശ്രൂഷയുടെ തുടർന്നുള്ള കർമങ്ങളും നടക്കുന്നതാണ്.

