
മൂവാറ്റുപുഴ: ഉപജില്ല ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് വാളകം മാര്‍ സ്റ്റീഫന്‍ വിഎച്ച്എസ്എസില്‍ നടന്നു. സ്കൂള്‍ മാനേജര്‍ ഫാ.തോമസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. സീനിയര്‍ ആണ് വിഭാഗത്തില്‍ വാളകം മാര്‍ സ്റ്റീഫന്‍ വിഎച്ച്എസ്എസ് വാളകം ഒന്നാം സ്ഥാനവും മൂവാറ്റുപുഴ ടിടിവിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി.

ജൂനിയര്‍ വിഭാഗത്തില്‍ മണ്ണൂര്‍ ഗാര്ഡിയന് ഏഞ്ചല്‍സ് സ്കൂള്ഒന്നാം സ്ഥാനവും വാളകം മാര്‍ സ്റ്റീഫന്‍ വിഎച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി. സബ്ജൂനിയര് വിഭാഗത്തില്വാളകം മാര്‍ സ്റ്റീഫന്വിഎച്ച്എസ്എസ് ഒന്നാം സ്ഥാനവും പേഴയ്ക്കാപ്പിള്ളി ഗവ.എച്ച്എസ്എസ് രണ്ടാം സ്ഥാനവും നേടി.