February 7, 2026
mvip
വിളകൾ ഉണങ്ങിത്തുടങ്ങിയതായും കർഷകർ പറയുന്നു

കോതമംഗലം: മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജ്ക്ടിന്റെ വലതുകര കനാലിൽ വെള്ളംതുറന്നുവിടാത്തതുമൂലം വിവിധ പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷമാകുന്നു. കോതമംഗലം താലൂക്കിലെ പോത്താനിക്കാട്, പൈങ്ങോട്ടൂർ, പല്ലാരിമംഗലം, വാരപ്പെട്ടി പഞ്ചായത്തുകളിൽ എം.വി.ഐ.പി കനാൽ വഴിയാണ് വെള്ളമെത്തുന്നത്. മൂവാറ്റുപുഴ താലൂക്കിലെ വിവിധ പഞ്ചായത്തുകളും ഈ കനാലിനെയാണ് ആശ്രയിക്കുന്നത്. നെൽപ്പാടങ്ങളിലും മറ്റ് കൃഷിയിടങ്ങളിലും വെള്ളമില്ലാതായതോടെ കർഷകർ ആശങ്കയിലാണ്. വിളകൾ ഉണങ്ങിത്തുടങ്ങിയതായും കർഷകർ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!