
കോതമംഗലം : കോതമംഗലത്ത് നിരവധി പ്രതിഭകളെ സൃഷ്ടിക്കുവാൻ എൻ്റെ നാട് വിദ്യാമൃതം പദ്ധതിക്ക് കഴിയുമെന്ന് കോതമംഗലം രൂപത മെത്രാൻ മാർ ജോർജ്ജ് മടത്തിക്കണ്ടത്തിൽ പറഞ്ഞു .

എൻ്റെ നാട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കോതമംഗലത്തെ 8 ,9 , 10 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സൗജന്യ സിവിൽ സർവീസ് പരിശീലന പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു കോതമംഗലം രൂപത മെത്രാൻ മാർ ജോർജ്
മടത്തിക്കണ്ടത്തിൽ . ആദ്യഘട്ടം 100 വിദ്യാർത്ഥികൾക്ക് സൗജന്യമായി സിവിൽ സർവ്വീസ് പരിശീലനം നൽകുവാനുള്ള പദ്ധതിയാണ് ഇതെന്ന് എൻ്റെ നാട് ചെയർമാൻ ഷിബു തെക്കുംപുറം അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി വേദിക് IAS അക്കാദമി HOD ശില്പ ശശിധരൻ സിവിൽ സർവ്വീസ് സാധ്യകളെക്കുറിച്ച് ക്ലാസ്സ് നയിച്ചു.ചടങ്ങിൽ മഹാത്മാഗാന്ധി സർവ്വകലാശാല മുൻ വൈസ് ചാൻസലറും വേദിക് ഐഎഎസ് അക്കാദമി എംഡിയുമായ ശ്രീ . ബാബു സെബാസ്റ്റ്യൻ കോതമംഗലം സെൻ്റ് ജോർജ്ജ് കത്തീഡ്രൽ വികാരി ഫാ. തോമസ് ചെറുപറമ്പിൽ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി , ബിജി ഷിബു , പ്രൊഫ . കെ എം കുര്യാക്കോസ് , ജോർജ്ജ് മാത്യു അമ്പാട്ട് , സി കെ സത്യൻ , സി ജെ എൽദോസ് , ജെയിംസ് കൊറമ്പേൽ , ജോഷി കുര്യാക്കോസ് പി എ പാദുഷ എന്നിവർ സംസാരിച്ചു .