February 8, 2026
MA college
ദേശീയ ശില്പശാലയിൽ 30 ലക്ഷത്തോളം വിലവരുന്ന ലാബ് ഉപകരണങ്ങൾക്കാണ് ജീവൻ വച്ചത്.

കോതമംഗലം മാർ അത്തനേഷ്യസ് കോളേജിൽ അഞ്ചു ദിവസമായി നടന്ന ദേശീയ ശില്പശാലയുടെ ഭാഗമായി കോളേജ് ലാബിലെ പണിപ്പുരയിൽ മുപ്പത് ലക്ഷത്തോളം വിലവരുന്ന വിവിധ ലബോറട്ടറി ഉപകരണങ്ങൾക്ക് പുനർജന്മമേകി. വിവിധ കോളേജുകളിലേയും, എം. എ. കോളേജിലേയും ഉപകരണങ്ങൾ ഇതിൽ ഉൾപ്പെടും.

1990 കളിൽ വാങ്ങിയ വർഷങ്ങളുടെ പഴക്കമുള്ള യു വി സ്‌പെക്ട്രോ മീറ്ററും, മൈക്രോ സ്കോപ്പുകളും, സെൻട്രിഫ്യുജുകളും എല്ലാം മുംബൈ വെസ്റ്റേൺ റീജിയണൽ ഇൻസ്‌ട്രുമെന്റേഷൻ സെന്റർ പ്രോഗ്രാം കോർഡിനേറ്റർ & ടെക്നിക്കൽ ഓഫീസർ എൻ. നാഗേശ്വര റാവു ഉൾപ്പെടുന്ന സാങ്കേതിക വിദ്യാനിപുണരുടെ പരിശീലനത്തിൽ പഠിച്ച്, അവരുടെ സഹായത്തോടെ ശില്പശാലയിൽ പങ്കെടുത്ത അധ്യാപക, ലാബ് ജീവനക്കാർ നന്നാക്കി എടുക്കുകയായിരുന്നു. ഏകദേശം 5-6 ലക്ഷത്തോളം രൂപ സർവീസ് ചാർജ് വരുന്ന ഉപകരണങ്ങളാണ് ശില്പശാലയുടെ ഭാഗമായി തികച്ചും സൗജന്യമായി പുത്തൻ മേക്കോവർ നേടിയത് .

Sponsored

ഉപകരണങ്ങൾ ഇല്ലെങ്കിൽ പഠനവും, ഗവേഷണവും അവതാളത്തിലാകുമെന്നും, 90 മൈക്രോ സ്കോപ്പുകൾ ഉൾപ്പടെ 150 ൽ പരം ലബോറട്ടറി ഉപകരണങ്ങൾക്കാണ് ശില്പശാലയിലൂടെ പുതു ജീവൻ വച്ചതെന്നും പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ പറഞ്ഞു. വിവിധ കോളേജുകളിൽ നിന്നും അധ്യാപകരും, ഗവേഷക വിദ്യാർത്ഥികളും,ലാബ് ജീവനക്കാരും ഉൾപ്പെടെ 60ൽ പരം പേരാണ് ദേശീയ ശില്പശാലയിൽ പങ്കെടുത്ത് പുത്തൻ അറിവുകൾ നേടിയത്. എം. എ. കോളേജും, മുംബൈ വെസ്റ്റേൺ റീജിയണൽ ഇൻസ്‌ട്രുമെന്റേഷൻ സെന്ററും, കോട്ടയം മഹാത്മാ ഗാന്ധി സർവകലാശാലയും സംയുക്തമായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!