February 8, 2026
mac
മുംബൈ വെസ്റ്റേൺ റീജിയണൽ ഇൻസ്‌ട്രുമെന്റെഷൻ സെന്റർ ഡയറക്ടർ ഡോ. ശിവറാം എസ് ഗർജെ ശില്പ ശാല ഉദ്ഘാടനം ചെയ്തു.

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ കെമിസ്ട്രി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ മുംബൈ വെസ്റ്റേൺ റീജിയണൽ ഇൻസ്‌ട്രുമെന്റെഷൻ സെന്റർ, എം. ജി. യൂണിവേഴ്സിറ്റി കോളേജ് ഡെവലപ്പ്മെന്റ് കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ദേശീയ ശില്പശാല ആരംഭിച്ചു.

Sponsored

മുംബൈ വെസ്റ്റേൺ റീജിയണൽ ഇൻസ്‌ട്രുമെന്റെഷൻ സെന്റർ ഡയറക്ടർ ഡോ. ശിവറാം എസ് ഗർജെ ശില്പ ശാല ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു കുര്യൻ അധ്യക്ഷത വഹിച്ചു. കെമിസ്ട്രി വിഭാഗം മേധാവി ഡോ. അന്നു അന്ന വർഗീസ് സ്വാഗതം ആശംസിച്ചു.

Sponsored

മുംബൈ വെസ്റ്റേൺ റീജിയണൽ ഇൻസ്‌ട്രുമെന്റെഷൻ സെന്റർ പ്രോഗ്രാം കോർഡിനേറ്റർ & ടെക്നിക്കൽ ഓഫീസർ എൻ. നാഗേശ്വര റാവു,എം. എ. കോളേജ് അക്കാദമിക് ഡീൻ ഡോ. ബിനു വർഗീസ്,ഫാക്കൽറ്റി കോർഡിനേറ്റർ ഡോ. മീഗിൾ എസ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

Sponsored

വിവിധ കോളേജുകളിൽ നിന്നുള്ള അധ്യാപകർക്കും, ഗവേഷണ വിദ്യാർത്ഥികൾക്കും, ലാബ് അസിസ്റ്റന്റ്മാർക്കും വിവിധ ലാബുകളിലെ ഉപകരണങ്ങളെക്കുറിച്ച് പരിശീലനം നൽകുക എന്നതാണ് ശില്പശാലയുടെലക്ഷ്യം. ലാബുകളിലെ കേടായ ഉപകരണങ്ങളുടെ അറ്റകുറ്റപണി നടത്തുന്ന വിധങ്ങളും ശില്പശാലയിലെ ക്ലാസ്സിൽ ഉണ്ടാകും.ലാബിലെ കേടായ ഉപകരണങ്ങൾ ശില്പശാലയുടെ ഭാഗമായി തികച്ചും സൗജന്യ മായിട്ടാണ് നന്നാക്കി നൽകുന്നത്. സംസ്ഥാനത്തെ വിവിധ കോളേജുകളിൽ നിന്ന് നിരവധി അധ്യാപകരും, ലാബ് ജീവനക്കാരുമാണ് ശില്പശാലയിൽ പങ്കെടുക്കുന്നത്. ശില്പശാല 31 വെള്ളിയാഴ്ച സമാപിക്കും.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!