February 7, 2026
computer class
പ്രശസ്ത സ്വതന്ത്ര സോഫ്റ്റ്‌വേര്‍ സംരംഭമായ ജികോംപ്രിസിന്റെ സഹകരണത്തോടെ പ്രത്യേക ഐടി ഉള്ളടക്കം വികസിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ 'കൈറ്റ്' തയ്യാറെടുപ്പ് തുടങ്ങി.

പൊതുവിദ്യാലയങ്ങളിലെ ഭിന്നശേഷി കുട്ടികളുടെ പഠനം ലളിതമാക്കാന്‍ പുതിയ സോഫ്റ്റ്‌വേര്‍. ഇതിനായി പ്രശസ്ത സ്വതന്ത്ര സോഫ്റ്റ്‌വേര്‍ സംരംഭമായ ജികോംപ്രിസിന്റെ സഹകരണത്തോടെ പ്രത്യേക ഐടി ഉള്ളടക്കം വികസിപ്പിക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴിലെ ‘കൈറ്റ്’ തയ്യാറെടുപ്പ് തുടങ്ങി.


ഒന്നുമുതല്‍ 10 വരെ ക്ലാസുകളിലെ പാഠഭാഗങ്ങള്‍ ഓരോ കുട്ടിയുടെയും ശേഷിയനുസരിച്ച് പഠിക്കാന്‍പാകത്തില്‍ വിവിധ കളികളിലൂടെ രൂപകല്പനചെയ്തതാണ് പുതിയ പദ്ധതി. ക്ലാസ് മുറിയില്‍ ഇന്റര്‍നെറ്റ് ആവശ്യമില്ലാതെ പഠിപ്പിക്കാമെന്നതാണ് ഈ സോഫ്റ്റ്‌വേറിന്റെ പ്രത്യേകത.


ചെറിയ അക്കങ്ങള്‍ മാത്രം നല്‍കിയുള്ള ഗണിതഗെയിം വഴി കുട്ടിയുടെ ബുദ്ധിമുട്ട് മനസ്സിലാക്കി പഠനപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കാന്‍ അധ്യാപകരെ സഹായിക്കും
ബേബി മൗസ് പോലുള്ള ലളിതമായ പ്രവര്‍ത്തനങ്ങള്‍ കൈയും കണ്ണും തമ്മിലുള്ള ഏകോപനം എളുപ്പമാക്കുകയും ചെയ്യും.

Sponsored


അക്ഷരങ്ങളും അക്കങ്ങളും ടൈപ്പ് ചെയ്യാനുള്ള ഗെയിമുകള്‍, ഗണിതക്രിയ, ശബ്ദം, ചിത്രം എന്നിവ പൊരുത്തപ്പെടുത്തുന്ന കളികള്‍ വാക്കുകളെക്കുറിച്ചുള്ള അറിവിന് ‘നഷ്ടപ്പെട്ട അക്ഷരം’ കണ്ടെത്തുന്ന കളികള്‍, പല ഭാഷകളിലുള്ള ദൃശ്യ-ശ്രാവ്യ ഉള്ളടക്കം ഉപയോഗിക്കാവുന്ന സാങ്കേതിക പിന്തുണ സവിശേഷതകളുമുണ്ട്.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!