newman ncc
കേ​ര​ള​ത്തി​ല്‍നി​ന്ന് ആ​ദ്യ​മാ​യാ​ണ് ബോ​യ്‌​സ് എ​ന്‍​സി​സി ബാ​ന്‍​ഡ് ടീം പ​ങ്കെ​ടു​ക്കു​ന്നത്.

തൊ​ടു​പു​ഴ: രാ​ജ്യ ത​ല​സ്ഥാ​ന​ത്ത് ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കേ​ര​ള ല​ക്ഷ​ദ്വീ​പ് ഡ​യ​റ​ക്ട​റേ​റ്റി​ന്‍റെ ന്യൂ​മാ​ന്‍ എ​ന്‍​സി​സി ബാ​ന്‍​ഡ് ടീ​മി​ന് തൊ​ടു​പു​ഴ​യി​ല്‍ യാ​ത്ര​യ​യ​പ്പ് ന​ല്‍​കി.

കേ​ര​ള​ത്തി​ല്‍നി​ന്ന് ആ​ദ്യ​മാ​യാ​ണ് ബോ​യ്‌​സ് എ​ന്‍​സി​സി ബാ​ന്‍​ഡ് ടീം ​റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ര്‍​ഷം ന്യൂ​മാ​ന്‍ വ​നി​താ ബാ​ന്‍​ഡ് പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. എ​ന്‍​സി​സി കോ​ട്ട​യം ഗ്രൂ​പ്പി​​ന്‍റ 18 കേ​ര​ള എ​ന്‍​സി​സി ബ​റ്റാ​ലി​യ​നാ​ണ് ന്യൂ​മാ​ന്‍ കോ​ള​ജി​നൊ​പ്പം കൈ​കോ​ര്‍​ക്കു​ന്ന​ത്.

Sponsored

തൊ​ടു​പു​ഴ ന്യൂ​മാ​ന്‍ കോ​ള​ജി​ലെ 29, മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല കോ​ള​ജി​ലെ ആ​റ്, സെ​​ന്‍റ് പീ​റ്റേ​ഴ്‌​സ് കോ​ല​ഞ്ചേ​രി, കോ​ത​മം​ഗ​ലം എംഎ കോ​ള​ജു​ക​ളി​ല്‍നി​ന്ന് അ​ഞ്ച് വീ​തം കേ​ഡ​റ്റു​ക​ള്‍ അ​ട​ങ്ങു​ന്ന 45 പേ​രു​ടെ സം​ഘ​മാ​ണ് അ​സി.​ എ​ന്‍​സി​സി ഓ​ഫീ​സ​ര്‍ ക്യാ​പ്റ്റ​ന്‍ പ്ര​ജീ​ഷ് സി.​ മാ​ത്യു​വി​​ന്‍റ നേ​തൃ​ത്വ​ത്തി​ല്‍ യാ​ത്ര തി​രി​ച്ച​ത്. കേ​ര​ള​ത്തി​നും എ​ന്‍​സി​സി​ക്കും അ​ഭി​മാ​ന​മാ​യ ഈ ​നേ​ട്ടം യു​വ​ത​ല​മു​റ​യ്ക്ക് ഏ​റെ പ്ര​ചോ​ദ​ന​മാ​കു​മെ​ന്നു കോ​ത​മം​ഗ​ലം രൂ​പ​ത മാ​നേ​ജ​ര്‍ മോ​ണ്‍ ഡോ.​ പ​യ​സ് മ​ലേ​ക്ക​ണ്ട​ത്തി​ല്‍ പ​റ​ഞ്ഞു.

18 കേ​ര​ള ബ​റ്റാ​ലി​യ​ന്‍ ക​മാ​ന്‍​ഡിം​ഗ് ഓ​ഫീ​സ​ര്‍ ആ​ര്‍​എ​സ്ആ​ര്‍ കൃ​ഷ്ണ​ന്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ ല​ഫ്. കേ​ണ​ല്‍ അ​നി​രു​ദ്ധ് സിം​ഗ്, പ്രി​ന്‍​സി​പ്പ​ല്‍ ഡോ.​ജെ​ന്നി കെ.​ അ​ല​ക്‌​സ്, ബ​ര്‍​സാ​ര്‍ ഫാ.​ ഏ​ബ്ര​ഹാം നി​ര​വ​ത്തി​നാ​ല്‍,സു​ബൈ​ദാ​ര്‍ മേ​ജ​ര്‍ സു​ഖ്ജി​ത് സിം​ഗ്, വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ.​ ബി​ജു പീ​റ്റ​ര്‍, ഡോ. സാ​ജു ഏ​ബ്ര​ഹാം, ഫാ. ​അ​ല​ന്‍ വെ​ള്ളോംകു​ന്നേ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!