February 8, 2026
IMG_20250823_205504.jpg

അടിമാലി: ദേശിയപാത വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി ദേശിയപാത സംരക്ഷണ സമിതി. ദേശിയപാത85ന്റെ ഭാഗമായ നേര്യമംഗലം വനമേഖലയിൽ രൂപം കൊണ്ടിട്ടുള്ള നിർമ്മാണ പ്രതിസന്ധി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ദേശിയപാത സംരക്ഷണ സമിതി സംസ്ഥാന സർക്കാരിനെതിരെ വിമർശനമുന്നയിച്ചിട്ടുള്ളത്.

ഹൈക്കോടതിയിൽ ദേശീയപാത 85 സംബന്ധിച്ച കേസ് എടുത്തപ്പോൾ ഈ ഭാഗം വനമല്ലെന്ന് തെളിയിക്കാൻ സർക്കാർ കൈവശമുള്ള രേഖകൾ സമർപ്പിക്കാത്തതിനാൽ കേസ് മാറ്റിവച്ചിരിക്കുകയാണെന്ന് ദേശിയപാത സംരക്ഷണ സമിതി വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ദേശീയപാത അധികൃതർ ഹൈക്കോടതിയിൽ ഹാജരാവു കയും നേര്യമംഗലം മുതൽ വാളറ വരെയുള്ള റോഡ് വികസനം നടക്കുന്ന ഭാഗം വനമല്ലെന്നും പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള റവന്യൂ ഭൂമി യാണെന്നും രേഖകൾ സഹിതം സത്യവാങ്മൂലം സമർപ്പിക്കുകയുണ്ടായി.

എന്നാൽ, സർക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജന റൽ വനമല്ലെന്ന സർക്കാർ നിലപാട് വാക്കാൽ പറയുകയാണ് ഉണ്ടായത്. ഇത് ഇക്കാര്യത്തിലുള്ള സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പാണെന്ന് ദേശിയപാത സംരക്ഷണ സമിതി ഭാരവാഹികൾ അടിമാലിയിൽ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ശരിയായ സത്യവാങ്ങ് മൂലം നൽകി റോഡ് നിർമാണം തുടരാൻ നടപടി ഉണ്ടാക്കാത്ത പക്ഷം സെപ്റ്റംബർ ഒന്നിന് ജലവിഭവ മന്ത്രി റോഷി അഗ സ്റ്റിൻ്റെ ഓഫിസിനു മുന്നിൽ ഉപവാസ സമരം നടത്തുമെന്നും എം എൽ എമാരെയും മന്ത്രിമാരെയും ബഹിഷ്കരിക്കുന്നത് അടക്കമുള്ള സമരങ്ങൾ ആവിഷ്കരിക്കുമെന്നും ഭാരവാഹികളായ പി എം ബേബി, റസാക്ക് ചൂരവേലി, കെ കെ രാജൻ, അഡ്വ. ആൽഫിൻ ജോയ്, സന്തോഷ് മാധവൻ എന്നിവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!