February 7, 2026
nirmala clg
കെ​മി​സ്ട്രി വി​ദ്യാ​ര്‍​ഥി​ക​ളാ​യ ആ​ര​തി ഭ​ദ്ര​ന്‍, ആ​ന്‍റോ ജോ​സ​ഫ്, എ​സ്. അ​നി​രു​ദ്ധ​ന്‍ എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ള്‍.

 കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല ‘പ്രോ​ട്ടോ​ത്തോ​ണ്‍’ മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ച്ച് ഒ​രു ല​ക്ഷം രൂ​പ​യു​ടെ സീ​ഡ് ഫ​ണ്ട് ക​ര​സ്ഥ​മാ​ക്കി മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍.

കെ​മി​സ്ട്രി വി​ദ്യാ​ര്‍​ഥി​ക​ളാ​യ ആ​ര​തി ഭ​ദ്ര​ന്‍, ആ​ന്‍റോ ജോ​സ​ഫ്, എ​സ്. അ​നി​രു​ദ്ധ​ന്‍ എ​ന്നി​വ​രാ​ണ് വി​ജ​യി​ക​ള്‍. വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ സം​രം​ഭ​ക​ത്വ മ​നോ​ഭാ​വം വ​ള​ര്‍​ത്തു​ക​യും ന​വ ആ​ശ​യ​ങ്ങ​ളെ പ്രാ​യോ​ഗി​ക​മാ​യി രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​നും പി​ന്തു​ണ ന​ല്‍​കു​ക​യും ചെ​യ്യു​ന്ന​തി​നാ​യി കേ​ര​ള സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍ ന​ട​പ്പാ​ക്കി​യ സം​രം​ഭ​ക​ത്വ പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

കേ​ര​ള ഡെ​വ​ല​പ്മെ​ന്‍റ് ആ​ൻ​ഡ് ഇ​ന്നൊ​വേ​ഷ​ന്‍ സ്ട്രാ​റ്റ​ജി കൗ​ണ്‍​സി​ല്‍ സം​ഘ​ടി​പ്പി​ച്ച സം​സ്ഥാ​ന​ത​ല യം​ഗ് ഇ​ന്നൊ​വേ​റ്റേ​ഴ്സ് പ്രോ​ഗ്രാ​മി​ലും ഇ​തേ ടീം ​അം​ഗ​ങ്ങ​ള്‍ നേ​ര​ത്തെ വി​ജ​യി​ക​ളാ​യി​രു​ന്നു. നേ​ട്ടം കൈ​വ​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ളെ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ റ​വ. ഡോ. ​ജ​സ്റ്റി​ന്‍ കെ. ​കു​ര്യാ​ക്കോ​സ് അ​ഭി​ന​ന്ദി​ച്ചു.

Sponsored

സം​രം​ഭ​ക​ത്വം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി കോ​ള​ജി​ല്‍ ന​ട​ത്തി​യ വി​വി​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും കോ​ള​ജി​ലെ അ​ധ്യാ​പ​ക​രു​ടെ അ​ക​മ​ഴി​ഞ്ഞ പി​ന്തു​ണ​യാ​ണ് ഈ ​നേ​ട്ട​ത്തി​ന് ത​ങ്ങ​ളെ അ​ര്‍​ഹ​മാ​ക്കി​യ​തെ​ന്ന് ടീം ​ലീ​ഡ​ര്‍ എ​സ്. അ​നി​രു​ദ്ധ​ന്‍ പ​റ​ഞ്ഞു.

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!