February 8, 2026
Untitled-5.jpg

കോതമംഗലം • വേങ്ങൂര്‍ സ്വദേശിയായ ശാന്തയെ കൊലപ്പെടുത്തി ഊന്നുകല്ലില്‍ ആളൊഴിഞ്ഞ വീട്ടിലെ മാന്‍ ഹോളില്‍ ഒളിപ്പിച്ച കേസിലെ പ്രതി അടിമാലി പാലക്കാട്ടേല്‍ രാജേഷിനെ പോലീസ് അറസ്റ്റ് ചെയതു.

Sponsored Ad

ഇന്ന് വൈകിട്ട് എറണാകുളത്തുനിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇയാൾ ഇത്രയും ദിവസം ഫോൺ ഓഫ് ചെയ്ത് എറണാകുളം നഗരത്തിൽതന്നെ ഒളിവിൽ കഴിയുകയായിരുന്നു. അവിടെനിന്നും ബാംഗ്ലൂരിന് കടക്കാൻ ബാംഗ്ലൂരിലുള്ള ബന്ധുവിനെ വിളിക്കാൻ ഫോൺ ഓൺ ചെയ്തതോടെ ഇയാൾ പോലീസിന്റെ വലയിൽ അകപ്പെടുകയായിരുന്നു. രൂപമാറ്റം വരുത്തിയാണ് പ്രതി ഒളിവിൽ കഴിഞ്ഞിരുന്നത്.

Sponsored Ad

മുവാറ്റുപുഴ ഡി.വൈ.എസ്.പി.യുടേയും പെരുമ്പാവൂര്‍ എ.എസ്.പി.യുടേയും നേതൃത്വത്തിലുള്ള പ്രത്യകേ അന്വേക്ഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!