
സംസ്ഥാനത്ത് ഓണാഘോഷം 2025-നോട് അനുബന്ധിച്ച് എക്സൈസ് വകുപ്പ് മദ്യം മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റങ്ങൾ നിരീക്ഷിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതിനും 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു. 2025 ആഗസ്റ്റ് 4 മുതൽ സെപ്തംബർ 10 വരെ നീണ്ടു നിൽക്കുന്ന ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ജില്ലാതലത്തിൽ രണ്ട് എക്സൈസ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ എക്സൈസ് സർക്കിൾ ഓഫീസ് കേന്ദ്രീകരിച്ചും കൺട്രോൾ റൂം പ്രവർത്തിയ്ക്കുന്നതാണ്. ഇതിന്റെ ഭാഗമായി എക്സൈസ് ഡിവിഷൻ ഓഫീസ് കേന്ദ്രീകരിച്ചുള്ള കൺട്രോൾ റൂമിൻ്റെ പ്രവർത്തനം ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു.
വ്യാജമദ്യം മയക്കുമരുന്ന് എന്നിവയുടെ ഉൽപാദനം, വിതരണം, കടത്തൽ സംബന്ധിച്ചുള്ള വിവരങ്ങൾ, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ അറിയിക്കാം.
സ്ട്രൈക്കിംഗ് ഫോഴ്സ്
24 മണിക്കൂറും പ്രവർത്തിക്കുന്ന സ്ട്രൈക്കിംഗ് ഫോഴ്സുകൾ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നേതൃത്വത്തിൽ ജില്ലയെ രണ്ട് മേഖലകളായി തിരിച്ച് പ്രവർത്തിയ്ക്കുന്നു.
മേഖല-1 – കൊച്ചി, നോർത്ത് പറവൂർ, ആലുവ, എറണാകുളം, വരാപ്പുഴ, മട്ടാഞ്ചേരി, ഞാറയ്ക്കൽ, തൃപ്പൂണിത്തുറ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന
മേഖല2 – മാമല, കോതമംഗലം, പിറവം, കുന്നത്തുനാട്, മൂവാറ്റുപുഴ, കാലടി, അങ്കമാലി, കുട്ടമ്പുഴ, പെരുമ്പാവൂർ എന്നീ സ്ഥലങ്ങൾ ഉൾപ്പെടുന്ന മേഖല-2
താലൂക്ക് തല കൺട്രോൾ
ജില്ലയിലെ സർക്കിൾ ഓഫീസുകൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് പൊതുജനങ്ങളുടെ പരാതികൾക്ക് പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനും പരിഹാരം കാണുന്നതിനുമായി നിലവിലുള്ള സ്ട്രൈക്കിംഗ് ഫോഴ്സുകൾക്ക് പുറമെ സ്പെഷ്യൽ ടീമിനെയും വിന്യസിച്ചിട്ടുണ്ട്.
*ഡി.ജെ പാർട്ടി പരിശോധന* -ഡി.ജെ. പാർട്ടികൾ നടത്തുന്ന ഇടങ്ങളിൽ അനധികൃത മദ്യ-മയക്കുമരുന്നു ഉപയോഗവും വിപണനവും തടയുന്നതിനായി എക്സൈസ്, പോലീസ്, കസ്റ്റംസ്, മറ്റ് എൻഫോഴ്സ്മെൻറ് ഏജൻസികൾ എന്നിവയുമായി ബന്ധപ്പെട്ട് വിപുലമായ സംയുക്ത പരിശോധനകൾ നടത്തുന്നതാണ്.
ശക്തമായ പരിശോധന
വാഹന പരിശോധന വർദ്ധിപ്പിയ്ക്കുകയും 24 മണിക്കൂറും ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വാഹന പരിശോധന ശക്തമാക്കുകയും, പൊതുജനങ്ങളിൽ നിന്നും ലഭിയ്ക്കുന്ന പരാതികളിന്മേൽ മിന്നൽ പരിശോധന നടത്തുവാൻ രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്. വിവരം ലഭിച്ചാൽ മിനിറ്റുകൾക്കുള്ളിൽ ഇത്തരം പരാതികൾ അന്വേഷണ വിധേയമാക്കുന്നതാണ്.
വനമേഖലയിലും, വ്യാജമദ്യ ഉത്പാദനവും വിതരണവും നടത്താനിടയുള്ള മേഖലകളിലും ഡ്രോൺ ഉപയോഗിച്ചുള്ള പരിശോധനകൾ നടത്തുന്നതാണ്.
ഷാഡോ എക്സൈസ്
ജില്ലയിൽ മദ്യമയക്കുമരുന്ന് മാഫിയകളെ രഹസ്യമായി നിരീക്ഷിയ്ക്കുന്നതിന് ഷാഡോ എക്സൈസ്, എക്സൈസ് ഇന്റലിജൻസ് എന്നീ വിഭാഗത്തേയും വിന്യസിച്ചിട്ടുണ്ട്. കൂടാതെ മഫ്തിയിൽ എക്സൈസ് ഉദ്യോഗസ്ഥരെ ജില്ലയുടെ പലഭാഗങ്ങളിലും വിന്യസിച്ചിട്ടുണ്ട്.
സംയുക്ത പരിശോധന
എക്സൈസ് വകുപ്പ്, ഫോറസ്റ്റ്, റവന്യൂ, പോലീസ്, ഡ്രഗ്സ്, ഫുഡ് & സേഫ്റ്റി എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ട് വിപുലമായ സംയുക്ത പരിശോധനകൾ നടത്തുന്നതാണ്. രാത്രികാല പട്രോളിംഗ്, വാഹനപരിശോധനയും നടത്തുവാൻ പ്രത്യേക സംഘത്തെ വിന്യസിച്ചിട്ടുണ്ട്.
കരുതൽ തടങ്കൽ
മയക്കുമരുന്ന് മേഖലയിലെ സ്ഥിരം കുറ്റവാളികൾക്കെതിരെ PIT NDPS Act പ്രകാരം മുൻകൂർ കസ്റ്റഡിയിൽ വയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
പരിശോധനകൾ
2025 ആഗസ്ത് 4 മുതൽ സെപ്തംബർ 10 വരെ നീണ്ടു നിൽക്കുന്ന സ്പെഷ്യൽ ഡ്രൈവിൻറെ ഭാഗമായി എല്ലാ ലൈസൻസ്ഡ് സ്ഥാപനങ്ങളിലും വ്യാപകമായി. പരിശോധന നടത്തുന്നതും അവയുടെ പ്രവർത്തനങ്ങൾ നിരീക്ഷിയ്ക്കുന്നതുമാണ്.
സ്പെഷ്യൽ ഡ്രൈവ് കാലയളവിൽ മദ്യം മയക്കുമരുന്ന് കുറ്റകൃത്യങ്ങളെക്കുറിച്ച് എല്ലാ വിധ വിവരങ്ങളും താഴെപ്പറയുന്ന നമ്പറുകളിൽ പൊതുജനങ്ങൾക്ക് അറിയിക്കാവുന്നതാണ്.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ, എറണാകുളം 0484-2390657, 9447178059
അസി. എക്സൈസ് കമ്മീഷണർ (എൻഫോഴ്സ്മെൻറ്), എറണാകുളം 0484-2397480
9496002867, ജില്ലാ കൺട്രോൾ റൂം 0484-2390657 , 9447178059, എക്സൈസ് സർക്കിൾ ഓഫീസ്, എറണാകുളം, 0484-2393121, 9400069552, എക്സൈസ് സർക്കിൾ ഓഫീസ്, ആലുവ, 0484-2623655, 9400069560, എക്സൈസ് സർക്കിൾ ഓഫീസ്, കൊച്ചി 0484-2235120, 9400069554, എക്സൈസ് സർക്കിൾ ഓഫീസ്, കുന്നത്തുനാട് 0484-2591203, 9400069559, എക്സൈസ് സർക്കിൾ ഓഫീസ്, കോതമംഗലം 0485-2824419, 9400069562, എക്സൈസ് സർക്കിൾ ഓഫീസ്, മൂവാറ്റുപുഴ 0485-2832623
9400069564, എക്സൈസ് സ്പെഷ്യൽ സ്ക്വാഡ്, എറണാകുളം 0484-2397480, 9400069550, എക്സൈസ് സർക്കിൾ ഓഫീസ്, നോർത്ത് പറവൂർ 0484-2443187, 9400069557, എക്സൈസ് റേഞ്ച് ഓഫീസ്, എറണാകുളം 0484-2392283, 9400069565
എക്സൈസ് റേഞ്ച് ഓഫീസ്, തൃപ്പണിത്തുറ 0484-2785060, 9400069566, എക്സൈസ് റേഞ്ച് ഓഫീസ്, മട്ടാഞ്ചേരി 0484-2221998, 9400069567എക്സൈസ് റേഞ്ച് ഓഫീസ്, ഞാറയ്ക്കൽ 0484-2499297, 9400069568, എക്സൈസ് റേഞ്ച് ഓഫീസ്, നോർത്ത് പറവൂർ 0484-2441280, 9400069569, എക്സൈസ് റേഞ്ച് ഓഫീസ്, വരാപ്പഴ 0484-2511045, 9400069570, എക്സൈസ് റേഞ്ച് ഓഫീസ്, ആലുവ 0484-2621089, 9400069571, എക്സൈസ് റേഞ്ച് ഓഫീസ്, അങ്കമാലി, 0484-2458484, 9400069572, എക്സൈസ് റേഞ്ച് ഓഫീസ്, കാലടി 0484-2461326, 9400069573, എക്സൈസ് റേഞ്ച് ഓഫീസ്, പെരുമ്പാവൂർ 0484-2590831, 9400069574, എക്സൈസ് റേഞ്ച് ഓഫീസ്, മാമല, 0484-2786848, 9400069575, എക്സൈസ് റേഞ്ച് ഓഫീസ്, മൂവാറ്റപുഴ 0485-2836717, 9400069576, എക്സൈസ് റേഞ്ച് ഓഫീസ്, പിറവം 0485-2241573, 9400069577, എക്സൈസ് റേഞ്ച് ഓഫീസ്, കോതമംഗലം 0485-2826460, 9400069578 എക്സൈസ് റേഞ്ച് ഓഫീസ്, കുട്ടമ്പുഴ 0485-2572861, 9400069579.