February 7, 2026
Muvattupuzha accident


വ്യാഴാഴ്ച രാവിലെ മുവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി പള്ളിപ്പടിയിലാണ് നിയന്ത്രണം വിട്ട പാഴ്‌സൽ ലോറി റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളിലേക്കും, വൈദ്യുത പോസ്റ്റിലേക്കും, റോഡരികിൽ നിൽക്കുന്ന ആളുകളുടെ ഇടയിലേക്കും ഇടിച്ചു കയറിയത്.

അപകടത്തിൽ പേഴയ്ക്കാപ്പിള്ളി തെക്കേക്കര വീട്ടിൽ ടി.എം മുഹമ്മദ് (60) ആണ് മരിച്ചത്. അപകടത്തിൽ മൂന്നു പേർക്ക് പരുക്കേറ്റു ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇവിടെ വേറെയും ഒട്ടേറെപ്പേർ ഉണ്ടായിരുന്നു. ഇരുമ്പിൽ തീർത്ത കൂറ്റൻ വൈദ്യുതി പോസ്റ്റിൽ ലോറി ഇടിച്ചു നിന്നതിനാൽ മറ്റുള്ളവർ ഓടിമാറുകയായിരുന്നു. റോഡ‍രികിൽ പാർക്ക് ചെയ്തിരുന്ന 5 സ്കൂട്ടറുകൾ തകർത്താണു ലോറി നിന്നത്.

Sponsored

പെരുമ്പാവൂർ ഭാഗത്തുനിന്നു വന്ന ലോറി എതിർ ദിശയിലേക്കാണ് ഇടിച്ചുകയറിയത്. ഈ സമയം എതിർ ഭാഗത്തുനിന്നു മറ്റു വാഹനങ്ങൾ വരാതിരുന്നതും ദുരന്തത്തിന്റെ വ്യാപ്തി കുറച്ചു. 

Sponsored

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!