ഇന്ന് പുലര്‍ച്ചെ അഞ്ചോടെയാണ് അപകടം
മൂവാറ്റുപുഴ: മൂവാറ്റുപുഴ കൂത്താട്ടുകുളം എം.സി റോഡില്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ സംരക്ഷണഭിത്തിയിലേക്ക് ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം.

ഇന്ന് പുലര്‍ച്ചെ അഞ്ചോടെ ആറൂരുണ്ടായ അപകടത്തില്‍ ചെങ്ങന്നൂര്‍ സ്വദേശി തോമസ് എം. കോശി (74) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന മകന്‍ ഫാ.സുനു ബേബി കോശി (40), മകന്റെ ഭാര്യ ലിജി റെയ്ച്ചല്‍ തോമസ് (36) എന്നിവര്‍ക്ക് പരിക്കേറ്റു. തൃശ്ശൂരിൽ നിന്നും പുനലൂർക്ക് പോകുന്ന വാഹനമാണ് അപകടത്തിൽപെട്ടത് ഡ്രൈവർ ഉറങ്ങി പോയതാണ് കാരണം. മൂവാറ്റുപുഴ പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

