February 7, 2026
thrissur car
ബോ​ണ​റ്റി​ൽ കി​ട​ത്തി അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ കാ​റോ​ടി​ച്ച​ത് കി​ലോ​മീ​റ്റ​റു​ക​ൾ

വാ​ട​ക​യ്ക്കു ന​ൽ​കി​യ കാ​ർ തി​രി​കെ ചോ​ദി​ച്ച​തി​നാണ് ഉ​ട​മ​യെ കാ​റി​ന്‍റെ ബോ​ണ​റ്റി​ൽ കി​ട​ത്തി കി​ലോ​മീ​റ്റ​റു​ക​ൾ സ​ഞ്ച​രി​ച്ചത്. വ​ള​രെ വേ​ഗ​ത്തി​ൽ പാ​ഞ്ഞ കാ​റി​ൽ​നി​ന്ന് ഉ​ട​മ ആ​ലു​വ സ്വ​ദേ​ശി സോ​ള​മ​ൻ ര​ക്ഷ​പ്പെ​ട്ട​ത് നാ​ട്ടു​കാ​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന്.

തി​രൂ​ർ സ്വ​ദേ​ശി ബ​ക്ക​റാ​ണ് അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ൽ കാ​റോ​ടി​ച്ച​ത്. എ​രു​മ​പ്പെ​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വച്ചാണ് സം​ഭ​വം. ര​ണ്ടു കാ​റു​ക​ളാ​ണ് സോ​ള​മ​ൻ ബ​ക്ക​റി​നു വാ​ട​ക​യ്ക്കു ന​ൽ​കി​യ​ത്.

Sponsored

ഏ​റെ ദി​വ​സ​ങ്ങ​ളാ​യി​ട്ടും കാ​ർ തി​രി​കെ ന​ൽ​കി​യി​ല്ല. പ​ക​രം ത​ന്‍റെ പേ​രി​ലു​ള്ള വ​സ്തു എ​ഴു​തി ന​ൽ​കാ​മെ​ന്ന് ബ​ക്ക​ർ സോളമനോട് പ​റ​ഞ്ഞു. എ​ന്നാ​ൽ ഭൂ​മി​യും ന​ൽ​കി​യി​ല്ല, ഇ​തോ​ടെ വാ​ഹ​നം തേ​ടി സോ​ള​മ​ൻ തൃ​ശൂ​രി​ലെ​ത്തുകയായിരുന്നു.

Sponsored

എ​രു​മ​പ്പെ​ട്ടി ഭാ​ഗ​ത്തു​വ​ച്ച് വാ​ഹ​നം ക​ണ്ടു കാ​റി​ന്‍റെ മു​ന്നി​ൽ​നി​ന്ന് സോ​ള​മ​ൻ വാ​ഹ​നം ത​ട​ഞ്ഞു. എന്നാൽ ബ​ക്ക​ർ ഉ​ട​നെ കാ​ർ മു​ന്നോ​ട്ടെ​ടു​ത്തു. ബോ​ണ​റ്റി​ലേ​ക്കു സോ​ള​മ​ൻ വീ​ണി​ട്ടും ബ​ക്ക​ർ കാ​ർ നി​ർ​ത്തി​യി​ല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!